പുലിസ്റ്റർ ജേതാവ് - നോവൽ 45 - അവസാനം... അല്ല, ഒരു തുടക്കം..!

AUGUST 12, 2026, 12:48 AM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി.

ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു.

റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി. റോബിൻസ് ബീനയെ കണ്ടുമുട്ടുന്നു. തുടർന്നയാൾ അപ്രത്യക്ഷനാകുന്നു. ഈ അവസരത്തിൽ റോബിൻസിന് പുലിറ്റ്‌സർ അവാർഡ്. അതുവാങ്ങാൻ അയാൾക്ക് കഴിഞ്ഞില്ല.             തുടർന്നു വായിക്കുക.

vachakam
vachakam
vachakam


അബ്ദുള്ളയുടെ ക്കുകൾ കേട്ട് പ്രൊഫസർ ഗിച്ചാരുവിന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. കറുത്ത ഇരുട്ടിൽ, ദൂരെ ഒരു നിഴൽ പോലെ ആ ബോട്ട് പ്രത്യക്ഷപ്പെട്ടു. അത് വെറുമൊരു ബോട്ടായിരുന്നില്ല;  റോബിൻസിനെ തേടിയുള്ള ആ പഴയ കടൽക്കൊള്ളക്കാരുടെ ആധുനിക ബോട്ടായിരുന്നു..! 

എഞ്ചിന്റെ ഭീകരമായ ഇരമ്പൽ തിരമാലകളെ ഭേദിച്ച് അടുത്തേക്ക് വന്നുകൊണ്ടിരുന്നു. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലെന്ന് റോബിൻസന് മനസ്സിലായി. 

vachakam
vachakam
vachakam

''എല്ലാവരും ജാഗ്രതൈ!'' ഗിച്ചാരു ഉറക്കെ വിളിച്ചുപറഞ്ഞു. 

പക്ഷേ, പ്രകൃതിയുടെ മനസ്സ് മറ്റൊന്നായിരുന്നു. പെട്ടെന്നാണ് ആകാശത്തിന്റെ കറുപ്പ് ഇരുണ്ട് കനത്തത്. കാറ്റ് വീണ്ടും ചീറിയടിച്ചു, ഇത്തവണ അതൊരു സാധാരണ കാറ്റായിരുന്നില്ല മരണപ്പാച്ചിലുമായി വന്ന ചുഴലിക്കാറ്റായിരുന്നു! മലപോലെയുള്ള തിരമാലകൾ പായവഞ്ചിയെ മുകളിലേക്ക് ഉയർത്തുകയും താഴേക്ക് പതിപ്പിക്കുകയും ചെയ്തു.

''വടങ്ങളിൽ മുറുകെ പിടിക്കൂ!''

vachakam
vachakam
vachakam

അമരത്തുനിന്ന് അബ്ദുള്ള ഉറക്കെ വിളിച്ചുപറഞ്ഞു. സർവ്വ കരുത്തുമെടുത്ത് അയാൾ ആ പായവഞ്ചിയുടെ നിയന്ത്രണദണ്ഡ് തിരിച്ചു. വഞ്ചിയുടെ പായ്മരങ്ങൾ ഒടിയുമെന്ന മട്ടിൽ ശബ്ദമുണ്ടാക്കി. തൊട്ടടുത്ത്, ശത്രുക്കളുടെ ബോട്ട് കാറ്റിലും കോളിലും പെട്ട് നിയന്ത്രണം നഷ്ടമായി റോബിൻസന്റെ വഞ്ചിക്ക് നേരെ ഇടിച്ചുകയറാൻ പാഞ്ഞുവന്നു.

ശത്രുക്കളുടെ ആക്രോശങ്ങളും തോക്കുകളുടെ തിളക്കവും ആ മിന്നൽവെളിച്ചത്തിൽ ദൃശ്യമായി. മരണം തൊട്ടുമുന്നിൽ!  ഇനിയെന്തുചെയ്യണം..? ആർക്കും അതിന് ഉത്തരമില്ല. പരിഭ്രമം കൊണ്ട് ഒന്നുറക്കെ കരയാൻ പോലും ആവുന്നില്ല.

ആ നിമിഷം. കടൽ പിളരുകയാണെന്നു ഒരു വലിയ ഭൂകമ്പം പോലെ കടൽവെള്ളം മുകളിലേക്ക് ഉയർന്നുപ്പൊങ്ങി. അതിനിടയിൽ നിന്ന് ഭീമാകാരമായ ഒരു കറുത്ത മലപോലെ ആ നീലത്തിമിംഗലം ജലപ്പരപ്പിലേക്ക് കുതിച്ചുയർന്നു.

പ്രകൃതിയുടെ ആ മഹാക്രോധത്തിന് മുന്നിൽ ശത്രുക്കളുടെ ബോട്ട് ഒരു കളിപ്പാട്ടം മാത്രമായിരുന്നു. തിമിംഗലത്തിന്റെ വാലുകൊണ്ടുള്ള ഒറ്റയടിയിൽ ആ ആധുനിക ബോട്ട് തവിടുപൊടിയായി കടലിന്റെ അഗാധതയിലേക്ക് താഴ്ന്നുപോയി...! 

ശത്രുക്കളുടെ അവസാന നിലവിളിയും ആ കടലലകളിൽ ഒടുങ്ങി. എന്നാൽ ശത്രുക്കളുടെ ബോട്ട് മുക്കിയ അതേ ഭീകര തിരമാലകൾ ഇപ്പോൾ പായവഞ്ചിക്ക് നേരെയാണ് വരുന്നത്. വഞ്ചി മറിയാതിരിക്കാൻ അബ്ദുള്ളയും കിബേറ്റും റോബിൻസും അമരത്ത് പൊരുതുകയാണ്.

ഒരു വശത്ത് ചുഴലിക്കാറ്റിന്റെ അലർച്ച, മറുവശത്ത് മലപോലെയുള്ള തിരമാലകൾ...

അതിനിടയിൽ ആ പായവഞ്ചി ആടിയുലഞ്ഞു. വഞ്ചിക്കുള്ളിൽ ഗിച്ചാരുവും ഡോ. ബീനയും പരസ്പരം മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഭയം കൊണ്ട് വിറയ്ക്കുമ്പോഴും ഡോ. ബീനയുടെ ചുണ്ടുകൾ പ്രാർത്ഥനയിലായിരുന്നു. കിബേറ്റിന്റെ രണ്ട് ഇരട്ട സഹോദരിമാരും വഞ്ചിയുടെ ഒരു വശത്തെ വടങ്ങളിൽ ജീവനറ്റതുപോലെ തൂങ്ങിക്കിടന്നു.

ഓരോ വലിയ തിരമാല വരുമ്പോഴും അവർ മരണത്തെ മുഖാമുഖം കണ്ടു. പെട്ടെന്ന്, ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു വൻ മിന്നൽപ്പിണർ ഉണ്ടായി. ആ പ്രകാശത്തിൽ അബ്ദുള്ള ഒരു കാര്യം ശ്രദ്ധിച്ചുശത്രുക്കളുടെ ബോട്ട് തകർത്ത നീലത്തിമിംഗലം ഉണ്ടാക്കിയ ഭീമാകാരമായ തിരമാലകൾ പായവഞ്ചിയെ തകർക്കാൻ പോന്നതായിരുന്നു. എന്നാൽ, പ്രകൃതിയുടെ ഒരു വലിയ അത്ഭുതം അവിടെ സംഭവിക്കുകയായിരുന്നു!

ആ ഭീമൻ തിമിംഗലം വഞ്ചിയുടെ അടിയിലൂടെ അതിവേഗം നീന്തിയപ്പോൾ ഉണ്ടായ ശക്തമായ ജലപ്രവാഹം, പായവഞ്ചിയെ ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിൽ നിന്നും, ശത്രുക്കളുടെ ബോട്ട് മുങ്ങിയ ആ അഗാധമായ കയത്തിൽ നിന്നും ദൂരേക്ക് തള്ളിമാറ്റി! 

''അബ്ദുള്ള... ഇതാണ് സമയം! അമരം ഇടത്തോട്ട് തിരിക്കൂ!'' കാറ്റിന്റെ ഘർജ്ജനത്തിനിടയിലൂടെ  ഗിച്ചാരു തന്റെ സർവ്വ ശക്തിയുമെടുത്ത് ഉറക്കെ വിളിച്ചുപറഞ്ഞു.

കരുത്തുറ്റ കൈകൾ കൊണ്ട് അബ്ദുള്ളയും കിബേറ്റും റോബിൻസും അവസാന വട്ടവും വഞ്ചിയുടെ അമരത്തെ ദണ്ഡിൽ മുറുകെപ്പിടിച്ചു. 

പ്രകൃതിയുടെ ആ അതിശക്തമായ തള്ളലിൽ, ആ മരണച്ചുഴിയിൽ നിന്നും ആ പായവഞ്ചി ഒരു പക്ഷിയെപ്പോലെ വായുവിലേക്ക് ഉയർന്നു പൊങ്ങി, തൊട്ടടുത്തുള്ള ശാന്തമായ ഒരു ജലപ്പരപ്പിലേക്ക് അത്ഭുതകരമായി വഴുതിയിറങ്ങി! നിമിഷങ്ങൾക്കകം കാറ്റിന്റെ വേഗത കുറഞ്ഞു.

കനത്ത ഇരുട്ടിനെ ഭേദിച്ച് മേഘങ്ങൾക്കിടയിലൂടെ നേരിയൊരു പകൽ വെളിച്ചം കടലിലേക്ക് പതിച്ചു. മരണത്തിന്റെ വക്ത്രത്തിൽ നിന്നും തങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാൻ കഴിയാതെ റോബിൻസും കൂട്ടരും പരസ്പരം നോക്കി.

ഗിച്ചാരു ഡോ. ബീനയെ ആശ്വസിപ്പിച്ചു. അമരത്തുനിന്നും അബ്ദുള്ള തന്റെ വിയർപ്പു തുടച്ചുകൊണ്ട് ദൂരേക്ക് നോക്കിഅവിടെ ശാന്തമായ കടലിനപ്പുറം അവർ ലക്ഷ്യം വെച്ച ആ പുതിയ തീരം ദൃശ്യമായിരുന്നു.

പായവഞ്ചി ദ്വീപിനോട് അടുക്കുന്തോറും കടലിന്റെ നിറം മാറി. ആഴമുള്ള നീല പതിയെ മരതകനിറമായി. വെള്ളത്തിനടിയിലൂടെ പവിഴപ്പുറ്റുകൾ തെളിഞ്ഞുകാണാം. ബീന അത്ഭുതത്തോടെ നോക്കി.

''എന്റെ രണ്ടാമത്തെ ജന്മം തുടങ്ങിയ സ്ഥലം ഇവിടെയാണ് ബീന.'' അപ്പോഴാണ് ദ്വീപിൽ നിന്ന് ഒരു നീണ്ട ശംഖുനാദം മുഴങ്ങിയത്.

ഒന്നല്ല... പിന്നെയും... പിന്നെയും...!

ആ ശബ്ദം കേട്ടതും ദ്വീപിലെ ആളുകൾ തീരത്തേക്ക് ഓടിയെത്താൻ തുടങ്ങി. സ്ത്രീകൾ. കുട്ടികൾ. വൃദ്ധർ. അവർക്ക് മുന്നിൽ...അലൂമ..!

അവരുടെ മുഖത്തെ ശാന്തതക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. റോബിൻസിനെ കണ്ട നിമിഷം അവർ പുഞ്ചിരിച്ചുകൊണ്ട് നിന്നു. റോബിൻസ് തീരത്തിറങ്ങിയപ്പോൾ അലൂമ അവന്റെ കൈകൾ രണ്ടും ചേർത്തുപിടിച്ചു.

''നീ വന്നല്ലോ...''

ആ രണ്ട് വാക്കുകളിൽ വലിയൊരു കാത്തിരിപ്പ് അലിഞ്ഞുതീർന്നു.

റോബിൻസ് പുഞ്ചിരിച്ചു. ''ഞാൻ വാഗ്ദാനം ചെയ്തിരുന്നില്ലേ...''

''തിരികെ വരുമെന്ന്.''

അലൂമയുടെ കണ്ണുകൾ ബീനയിലേക്ക് തിരിഞ്ഞു. ബീനയെ അവൾ ഹൃദയത്തോട് ചേർത്തുപിടിച്ചു.

''നന്ദി. ഏറെ നന്ദി.'' ബീന അത്ഭുതത്തോടെ ചോദിച്ചു: 

''എന്തിന്?''

''ഇയാളെ ജീവനോടെ സൂക്ഷിച്ചതിന്.''

അപ്പോഴാണ് ഒരു മരക്കൊമ്പിൽ നിന്ന്  ഒരു കുരങ്ങ് താഴേക്ക് ചാടിയത്. ബീന ഒന്ന് ഭയന്ന് പിന്നോട്ടുമാറി. പക്ഷേ ദ്വീപിലെ കുട്ടികൾ സന്തോഷത്തോടെ അതിന്റെ അടുത്തേക്ക് ഓടിച്ചെന്നു.

ആ കുരങ്ങ് നേരെ റോബിൻസിന്റെ മുന്നിലെത്തി.

ഒരു നിമിഷം അവനെ സൂക്ഷിച്ചുനോക്കി. പിന്നെ... മനുഷ്യനെപ്പോലെ അവന്റെ തോളിൽ കൈവെച്ചു.

റോബിൻസ് ചിരിച്ചുകാണ്ട് കുരങ്ങിന്റെ പുറത്തു തടവിക്കൊണ്ടിരുന്നു. 

അലൂമയുടെ കണ്ണുകൾ നിറഞ്ഞു.

ഈ കുരങ്ങച്ചൻ ഈ ദ്വീപിന്റെ ഐശ്വര്യമാണ് ബീന. 

''ഞാനും ഇന്ന് ജീവനോടെ  ഇരിക്കുന്നത് ഇവന്റെ കൃപകൊണ്ടാണ്.'

''ബീന അത്ഭുതത്തോടെ നോക്കി. അലൂമ പറഞ്ഞു: ഇത് ഞങ്ങളുടെ ഗോത്രത്തിന്റെ കാവൽ മൃഗമാണ്. ഇതിനെ മൃഗമായിട്ടല്ല, കുടുംബാംഗമായാണ് ഞങ്ങലെല്ലാവരും കാണുന്നത്.''

അവിടെ കൂടിനിന്ന കുട്ടികൾ അതിനെ വിളിച്ചത് ഒരേ പേരിലായിരുന്നു. അതിന് അവർ ക്ഷേത്രം പണിതിരുന്നില്ല പ്രതിമ ഉണ്ടാക്കിയിരുന്നില്ല. പക്ഷേ... ദ്വീപിലെ ഒരു പ്രത്യേകമരത്തിന്റെ ചുവട്ടിൽ, അതിന്റെ ഇഷ്ടസ്ഥലത്ത് ദിവസവും പഴങ്ങളും വെള്ളവും എത്തിച്ചിരിക്കും.

അത് ആരാധനയല്ല. നന്ദിയായിരുന്നു. റോബിൻസ് ആ കാഴ്ച കണ്ടപ്പോൾ മൃദുവായി പറഞ്ഞു.
''പ്രകൃതിയെ കീഴടക്കുന്ന മനുഷ്യനല്ല മഹാൻ..... പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യനാണ്.''

അപ്പോഴേക്കും ദ്വീപിലെ സ്ത്രീകൾ വലിയ മൺപാത്രങ്ങളിൽ തണുത്ത മധുരപാനീയം കൊണ്ടുവന്നു. പഴങ്ങളുടെ നീര് കാട്ടുതേൻ ചേർത്ത് തയ്യാറാക്കിയ അവരുടെ പ്രിയപ്പെട്ട പാനീയം. ഓരോരുത്തരുടെയും കൈകളിലേക്ക് അവർ മരക്കോപ്പകൾ കൈമാറി.

കുട്ടികളുടെ ചിരി കടൽക്കാറ്റിൽ ലയിച്ചു. അൽപ്പനേരം ആരും ഒന്നും പറഞ്ഞില്ല. ആ നിശ്ശബ്ദതയ്ക്ക് ഒരു ഭംഗിയുണ്ടായിരുന്നു.  

അപ്പോഴാണ് പ്രൊഫസർ സൈമൺ ഗിച്ചാരു എഴുന്നേറ്റത്.

അദ്ദേഹം കോപ്പ കൈയിൽ ഉയർത്തിപ്പിടിച്ചു.

''റോബിൻസ്...''

എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിഞ്ഞു.

''ഇത് വിനീതമായൊരു അഭ്യർത്ഥനയാണ്. താങ്കൾ പത്രപ്രവർത്തനം അവസാനിപ്പിക്കരുത്.''

റോബിൻസ് പുഞ്ചിരിച്ചു.

''ഇനി ലോകത്തിന് എന്നെ ആവശ്യമുണ്ടോ, പ്രൊഫസർ?''

ഗിച്ചാരു തലകുലുക്കി. ''ഇനിയാണ് ലോകത്തിന് അങ്ങയെ ഏറ്റവും കൂടുതൽ ആവശ്യം.''

''യുദ്ധങ്ങളെ കുറിച്ച് എഴുതുന്ന പത്രങ്ങൾ ലോകത്തുണ്ട്.''

''രാഷ്ട്രീയത്തെ കുറിച്ചും കോർപ്പറേറ്റുകളെക്കുറിച്ചും എഴുതുന്നവയും ധാരാളമുണ്ട്.''

''പക്ഷേ...'' അദ്ദേഹം ദ്വീപിനു ചുറ്റും ഒന്ന് നോക്കി.

''മനുഷ്യൻ എങ്ങനെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാമെന്ന് പഠിപ്പിക്കുന്ന ഒരു മാധ്യമം ഇന്നും ലോകത്തിനില്ല.''

റോബിൻസ് ശ്രദ്ധയോടെ കേട്ടു.

ഗിച്ചാരു തുടർന്നു. ''അത് നമുക്ക് ഇവിടെനിന്ന് തുടങ്ങാം.''

''റീസൈക്കിൾ ചെയ്ത പേപ്പർ.''

''വൈദ്യുതിയില്ല.''

''പെട്രോളില്ല. ഡീസലുമില്ല. കുതിരശക്തിയും മനുഷ്യന്റെ അധ്വാനവും മാത്രം.''

''ലോകത്തിന് സമാധാനത്തിന്റെയും സഹജീവനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം നൽകുന്ന ഒരു മാഗസിൻ..!''

അവിടെയുണ്ടായിരുന്നവർ പരസ്പരം നോക്കി. റോബിൻസ് ബീനയിലേക്ക് തിരിഞ്ഞു

''ഒരുപേര് വേണ്ടെ..?'

ബീന കുറച്ചുനേരം ആലോചിച്ചു. അവൾ ദൂരെ കടലിലേക്ക് നോക്കി. പിന്നെ മെല്ലെ പറഞ്ഞു:  ''ഇൻ ലൈഫ് ''

റോബിൻസ് ആവർത്തിച്ചു. ''ഇൻ ലൈഫ് '' ഗിച്ചാരുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.

''അതുതന്നെ.''

''ജീവിതത്തിനുള്ളിൽ നിന്നുള്ള ജീവിതത്തിന്റെ ശബ്ദം.''

അലൂമ ''ഇൻ ലൈഫ്''എന്ന വാക്ക് കേട്ടപ്പോൾ അവർ റോബിൻസിന്റെ കൈയിൽ സ്വന്തം കൈവെച്ചിട്ടു പറഞ്ഞു: കൊള്ളാം നന്നായിരിക്കുന്നു.

കടൽക്കാറ്റ് വീണ്ടും വീശി.

മരക്കൊമ്പിലിരുന്ന ആ കുരങ്ങ് ഒരു നീണ്ട ശബ്ദമുണ്ടാക്കി. ദ്വീപിലെ കുട്ടികൾ കൈയടിച്ചു.

അസ്തമയസൂര്യന്റെ പൊൻവെളിച്ചത്തിൽ റോബിൻസ് ദൂരെയുള്ള ചക്രവാളത്തിലേക്ക് നോക്കി നിന്നു. 

''ഒരിക്കൽ ഞാൻ ഇവിടെ മരണത്തിന്റെ വക്കിൽ നിന്നാണ് മടങ്ങിയത്. ഇന്ന് അതേ തീരത്തേക്കാണ് ഞാൻ ജീവിതവുമായി തിരിച്ചെത്തുന്നത്.''

ഇത് ''അവസാനമല്ല, ഒരു തുടക്കം''

ഒരുകാലത്ത് ലോകത്തിന്റെ വാർത്തകൾ പിന്തുടർന്നിരുന്ന ആ മനുഷ്യൻ...

ഇനി  ഒരു നവലോകത്തിനായി പുതിയ വാർത്ത സൃഷ്ടിക്കാൻ പോകുകയായിരുന്നു.

''ഏതാനും ദിവസങ്ങൾക്കുള്ളിൽ, ദ്വീപിലെ ആദ്യ റീസൈക്കിൾ ചെയ്ത കടലാസിൽ ഒരു തലക്കെട്ട് അച്ചടിക്കപ്പെട്ടു ''ഇൻ ലൈഫ്''

''അത് ഒരു മാസികയുടെ ജനനം മാത്രമായിരുന്നില്ല; മനുഷ്യനും പ്രകൃതിയും വീണ്ടും ഒരേ കഥ എഴുതിത്തുടങ്ങിയ നിമിഷമായിരുന്നു.''

''ഭൂമിയെ കീഴടക്കുകയല്ല, അതിലേക്ക് ലയിച്ചുചേരുകയാണ് വേണ്ടത്. പ്രകൃതിയുടെ താളത്തിനൊപ്പം ജീവിക്കുന്നവർക്ക് മാത്രമേ ജീവിതത്തിന്റെ യഥാർത്ഥ സംഗീതം ആസ്വദിക്കാൻ കഴിയൂ.''

ജോഷി ജോർജ്‌

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries

പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!

https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence

പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്

https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york

പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being

പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history

പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും  പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything

പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച

https://vachakam.com/article/pulitzer-prize-winner-novel-36-an-unexpected-meeting

പുലിറ്റ്‌സർ ജേതാവ് - നോവൽ 37 - അപ്രതീക്ഷിതമായ ചില തീരുമാനങ്ങൾ..!
https://vachakam.com/article/pulitzer-prize-winner-novel-37-some-unexpected-decisions

പുലിറ്റ്‌സർ ജേതാവ് - നോവൽ 38 - പുലിറ്റ്‌സർ ജേതാവിനെ കാൺമാനില്ല..!

https://vachakam.com/article/pulitzer-prize-winner-novel-38-the-pulitzer-prize-winner-is-missing

പുലിറ്റ്‌സർ ജേതാവ് - നോവൽ 39 - പ്രകാശം പരത്തിയ വയോവൃദ്ധൻ..!
https://vachakam.com/article/pulitzer-prize-winner-novel-39-the-old-man-who-spread-light

പുലിറ്റ്‌സർ ജേതാവ് - നോവൽ 40 - ഹഡ്‌സൺ നദീതീരത്തൊരു മൃതശരീരം
https://vachakam.com/article/pulitzer-winner-novel-40-a-dead-body-on-the-banks-of-the-hudson-river

പുലിറ്റ്‌സർ ജേതാവ് - നോവൽ 41 - മറവിയുടെ നിഴലിൽ
https://vachakam.com/article/pulitzer-prize-winner-novel-41-in-the-shadow-of-oblivion

പുലിറ്റ്‌സർ ജേതാവ് - നോവൽ 42 - അഗ്‌നിയിൽ സ്ഥുടം ചെയ്‌തെടുത്ത മനുഷ്യൻ
https://vachakam.com/article/pulitzer-winner-novel-42-the-man-forged-in-fire

പുലിറ്റ്‌സർ ജേതാവ് - നോവൽ 43 - പുതിയ ലോകത്തിന്റെ വിളി..!
https://vachakam.com/article/pulitzer-winner-novel-43-the-call-of-the-new-world

പുലിസ്റ്റർ ജേതാവ് - നോവൽ 44 - ഒരേ ലക്ഷ്യത്തിലേക്ക്‌
https://vachakam.com/article/pulitzer-winner-novel-44-towards-the-same-goal

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam