പുലിറ്റ്‌സർ ജേതാവ് - നോവൽ 36 - അവിചാരിതമായ കൂടിക്കാഴ്ച

JUNE 10, 2026, 1:43 AM

കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. അതിനു ശേഷം അലൂമയുടെയും ആ ദ്വീപിന്റേയും കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. റോബിൻസ് വീണ്ടും അമേരിക്കയിലെത്തി. ദ്വീപിനെക്കുറിച്ചുള്ള ഫീച്ചർ തയ്യാറാക്കിയതിനു ശേഷം കേരളത്തിൽ എത്തി പഴയ സുഹൃത്തുക്കളെ കാണുന്നു.     തുടർന്നു വായിക്കുക

നേര്യമംഗലത്ത് ഇപ്പോൾ പെയ്യുന്ന മഴയ്ക്ക് എന്തോ ഒരു പ്രത്യേകത അവന് തോന്നി. വെറുതെ പെയ്യുകയല്ല... ഓർമ്മകളെ നനയ്ക്കുന്നു. മുറിവുകളെ ഉണർത്തുന്നു. ചിലപ്പോൾ വർഷങ്ങളായി മനസ്സിൽ ഒളിപ്പിച്ചുവെച്ച സ്‌നേഹത്തെപ്പോലും തിരികെ വിളിച്ചുണർത്തുകയാണെന്ന് അവന് തോന്നി.

''ഇതാണ് ഞങ്ങളുടെ റീഡിംഗ് റൂം..''

vachakam
vachakam
vachakam

മുളകൊണ്ടുണ്ടാക്കിയ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി ബിനോയി പറഞ്ഞു. റോബിൻസ് അവന്റെ പിന്നാലെ നടക്കുകയായിരുന്നു. ചുറ്റും കുട്ടികളുടെ ചിരികൾ. കുന്നുകളിൽ നിന്ന് വീശിയെത്തുന്ന തണുത്ത കാറ്റ്. ജീവിതം ഒരു നിമിഷത്തേക്ക് ലളിതമായിരുന്നു. അപ്പോഴാണ് അകലെയൊരു ജീപ്പിന്റെ ശബ്ദം കേട്ടത്. ബിനോയി സംസാരം നിർത്തി. മുഖത്ത് അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു.

ടോമിച്ചനും മോളിയും ഒരേസമയം ആ ഭാഗത്തേക്ക് തിരിഞ്ഞനോക്കി. സ്‌കൂളിന്റെ ഗേറ്റിലൂടെ ആ ജീപ്പ് അകത്തേക്ക് കയറി. മഴത്തുള്ളികൾ വിൻഡ്ഷീൽഡിലൂടെ ഒഴുകി. ജീപ്പ് പതുക്കെ മുന്നോട്ട് വന്നു.

പിന്നെ ''പുനർജനി'' എന്ന ബോർഡിന്റെ സമീപത്ത് നിന്നു. റോബിൻസ് വെറുതെ നോക്കി.

vachakam
vachakam
vachakam

അവനറിയില്ലായിരുന്നു എന്തിനാണ് എല്ലാവരുടെയും മുഖം പെട്ടെന്ന് പ്രകാശിച്ചതെന്ന്.
ഡ്രൈവർ സ്റ്റിൽ നിന്നും ഒരു യുവതി പുറത്തേക്ക് ഇറങ്ങി. കൈയിൽ കറുത്ത കുട. ഇരുണ്ട നീല ജീൻസ്. വെളുത്ത ഷർട്ട്. തോളിന് താഴേവരെ വീണു ചുരുണ്ട മുടി. റോബിൻസിന്റെ ഹൃദയം ഒരു നിമിഷം മിടിപ്പ് മറന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. പക്ഷേ ആ ചുറ്റുവട്ടമാകെ നിശ്ചലമായതുപോലെ.

ആ മുഖം... ആ കണ്ണുകൾ... പുഞ്ചിരി... കാലം അവളെ മാറ്റിയിരുന്നു. പക്ഷേ അവന്റെ ഓർമ്മയിലെ ബീനയെ മായ്ച്ചുകളഞ്ഞിരുന്നില്ല. ബീന ആദ്യം കണ്ടത് തന്റെ അച്ഛനെയും അമ്മയെയുമായിരുന്നു. അവളുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു.

''അപ്പേ...?'' ടോമിച്ചന്റെ ചുണ്ടുകൾ വിറച്ചു.

vachakam
vachakam
vachakam

''മോളേ...''

അടുത്ത നിമിഷം ബീന കുട പോലും മറന്ന് ഓടി. മഴ അവളുടെ മേൽ ചിതറിവീണു. 'അമ്മേ!'

മോളിയും അവളുടെ നേരെ ഓടി. അവർ തമ്മിൽ കെട്ടിപ്പിടിച്ചു. വർഷങ്ങളുടെ അകലം ഒരു നിമിഷത്തിൽ ഉരുകിപ്പോയി.

''എന്റെ കുഞ്ഞേ...'' മോളിയുടെ ശബ്ദം കരച്ചിലിൽ മുങ്ങി.

''എത്ര നാളായി... നീ വന്ന വിവരം ആരും പറഞ്ഞതുമില്ല.!''

ബീനയ്ക്ക് സംസാരിക്കാനായില്ല. അവൾ അമ്മയുടെ തോളിൽ മുഖം ചേർത്ത് കരഞ്ഞു. ഒരു ചെറിയ പെൺകുട്ടിയെപ്പോലെ. ടോമിച്ചൻ അടുത്തുവന്നു. സാധാരണ വികാരങ്ങൾ പ്രകടിപ്പിക്കാത്ത മനുഷ്യൻ. പക്ഷേ ഇപ്പോൾ അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

''സുഖമാണോ മോളേ?'' ബീന അപ്പന്റെ കൈകളിൽ പിടിച്ചു.

''നന്നായിരിക്കുന്നു അപ്പേ..'' പക്ഷേ അവളുടെ ശബ്ദം പറഞ്ഞത് മറ്റൊന്നായിരുന്നു.

വർഷങ്ങളായി അവൾക്കും ഈ നിമിഷം നഷ്ടമായിരുന്നു. റോബിൻസ് കുറച്ചകലെ നിന്നു. അവനത് വിശ്വസിക്കാനാകുന്നില്ല. അനങ്ങാതെ. സംസാരിക്കാതെ.  അവൻ കാണുകയായിരുന്നു. ഒരു കുടുംബം വീണ്ടും ഒന്നാകുന്നത്. അവന്റെ മനസ്സിൽ സന്തോഷവും വേദനയും ഒരുമിച്ച് ഉയർന്നു. കാരണം അവൻ ഇതിന്റെ ഭാഗമായിരുന്നില്ല.

അമ്മയുടെ തോളിൽ നിന്ന് മുഖം ഉയർത്തിയ ബീനയുടെ കണ്ണുകൾ റോബിൻസിന്റെ മേൽ പതിഞ്ഞു. ഒരു നിമിഷം. അവളുടെ മുഖത്തെ പുഞ്ചിരി അപ്രത്യക്ഷമായി. ആകെയോരു അമ്പരപ്പ്..!

അവൾ അനങ്ങാതെ നിന്നു. അവളുടെ ചുണ്ടുകൾ പതുക്കെ ചലിച്ചു. അവൾക്ക് വിശ്വസിക്കാനായില്ല.

''റോബിൻസ്...!''

വർഷങ്ങൾക്കു മുമ്പ് യാത്രപോലും പറയാതെ അപ്രത്യക്ഷമായ മനുഷ്യൻ. പല രാത്രികളിലും സ്വപ്‌നത്തിൽ വന്ന മുഖം. അവൻ അവിടെ നിൽക്കുകയായിരുന്നു. മഴയുടെ നടുവിൽ.

യാഥാർത്ഥ്യമായി. റോബിൻസിനും ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.

ഒട്ടേറെ അപകടമേഖലകളിൽ പോയിയ റിപ്പോർട്ട് ചെയ്തിട്ടുള്ളവൻ. ലോകനേതാക്കളോട് ചോദ്യങ്ങൾ ചോദിച്ചിട്ടുള്ളവൻ.

പക്ഷേ ഇപ്പോൾ... ഒരു വാക്കുപോലും പുറത്തുവന്നില്ല.

ബീന യാന്ത്രീകമായി മെല്ലെ അവന്റെ അടുത്തേക്ക് നടന്നു. മഴ അവരുടെ ഇടയിലൂടെ വീണു.

ഓരോ ചുവടും വർഷങ്ങളുടെ അകലത്തെ കുറച്ചുകൊണ്ടിരുന്നു. അവസാനം അവർ നേർക്കുനേർ നിന്നു.

''റോബിൻസ് ?'' ബീനയുടെ ശബ്ദം വിറച്ചു.

റോബിൻസ് ചെറുതായി പുഞ്ചിരിച്ചു.

''ഞാൻ തന്നെയാണ്.'' ബീനയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

''നീ ജീവനോടെയുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു...''

ആ വാക്കുകൾ റോബിൻസിന്റെ ഹൃദയത്തിൽ കുത്തിയിറങ്ങി.

''ക്ഷമിക്കണം.'' അതായിരുന്നു അവന് പറയാനായത്.

പന്ത്രണ്ട് വർഷത്തെ നിശബ്ദതയ്ക്ക് ശേഷം. ബീന അവനെ നോക്കി. നേരെ കണ്ണുകളിലേക്ക്. 

''ഞാൻ നിന്നെ വെറുക്കാൻ  ശ്രമിച്ചു മറക്കാനും. രണ്ടും നടന്നില്ല.'' റോബിൻസ് തലകുനിച്ചു.

''അറിയാം.''

''പിന്നെ...'' അവൾ കണ്ണീർ തുടച്ചു.

''...ഒരിക്കലും ഒരിക്കലും മറക്കാൻ കഴിയുന്നില്ലായിരുന്നു.'' ചുറ്റും മഴയുടെ ശബ്ദം മാത്രം. ആരും ഒന്നും പറഞ്ഞില്ല. 

ബിനോയി ദൂരെയെവിടയോ നോക്കി. ടോമിച്ചനും മോളിയും പരസ്പരം നോക്കി. ജീവിതത്തിൽ ചില നിമിഷങ്ങൾ! ആ നിമിഷങ്ങൾ സ്വയം ജീവിക്കട്ടെ. കണ്ണുനിറഞ്ഞുവന്നെങ്കിലും ബീന പെട്ടെന്ന് ചിരിച്ചു. കണ്ണീരിനിടയിലൂടെ.

''നിനക്ക് വയസ്സായല്ലോ.'' റോബിൻസും ചിരിച്ചു.

''നിനക്കും.''

''കള്ളം.''

''ഡോക്ടർമാർക്ക് വയസ്സാകില്ലേ..?'' ആദ്യമായി അവൾ പൊട്ടിച്ചിരിച്ചു.

ആ ചിരി കേട്ടപ്പോൾ റോബിൻസിന് തോന്നി...

താൻ ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത എന്തോ ഒന്ന് തിരികെ ലഭിച്ചതുപോലെ. മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവന്റെ ഉള്ളിൽ വർഷങ്ങളായി പെയ്തുകൊണ്ടിരുന്ന ഏകാന്തതയുടെ മഴയ്ക്ക് ശമനം വന്നിരുന്നു.

''അയ്യോ... നിങ്ങൾ മഴയത്തുതന്നെ നിൽക്കുകയാണോ?''

പിന്നിൽ നിന്നും ഒരു സ്ത്രീശബ്ദം ഉയർന്നു. എല്ലാവരും തിരിഞ്ഞുനോക്കി. വലിയ കുട ചൂടി ഒരു യുവതി വരുന്നു. മുഖത്ത് തെളിഞ്ഞ പുഞ്ചിരി. അരികിൽ രണ്ട് കുട്ടികളും.

''ഇതാണ് എന്റെ ഭാര്യ ഷേർളി.'' ബിനോയി പരിചയപ്പെടുത്തി.

''ഇവരാണ് ഈ വീട്ടിലെ യഥാർത്ഥ പ്രിൻസിപ്പൽ.''

''അതെ ഞാനിനി വടിയെടുക്കണോ എല്ലാവരും വീട്ടിൽ കയറാൻ..? ''

ഷേർളി കുസൃതിയോടെ ചോദിച്ചു. ഷേർളിയുടെ പിന്നിൽ രണ്ട് കുട്ടികൾ. അവർ കൗതുകത്തോടെ റോബിൻസിനെ നോക്കി.

''അച്ചാ... ഇതാരാ?''

മൂത്തവൻ ചോദിച്ചു:

''ഇത് അച്ചന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്.'' ബിനോയി പറഞ്ഞു.

''റോബിൻസ് അങ്കിൾ.''

''അമേരിക്കയിൽ നിന്നാണോ വന്നത്?''

മറ്റേ കുട്ടി ചോദിച്ചു.

''അതെ''.

''സ്‌പൈഡർമാനെ കണ്ടിട്ടുണ്ടോ?'' അത് കേട്ടതോടെ പൊട്ടിച്ചിരി ഉയർന്നു.

റോബിൻസ് മുട്ടുകുത്തി കുട്ടികളുടെ അടുത്തിന്നു.

''സ്‌പൈഡർമാനെ കണ്ടിട്ടില്ലടാ മോനേ...''

''അമേരിക്കയിൽ പോയിട്ട് സ്‌പൈഡർമാനെ കണ്ടില്ല..?''

''അത് ശരിയാണല്ലോ..! എനിക്കിതുവരെ സ്‌പൈഡർ മാനെ കാണാനായില്ല. ''

കുട്ടികളുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു. റോബിൻസ് ഉടനെ അവരുടെ ഹീറോ ആയി മാറി.

''മതി...''

ഷേർളി കൈയടിച്ചു.

''എല്ലാവരും അകത്തേക്ക് വാ. ഭക്ഷണം തയ്യാറായിട്ടുണ്ട്.''

മുളയും മരവും കൊണ്ട് നിർമ്മിച്ച വലിയ ഡൈനിങ് ഹാളിലേക്ക് എല്ലാവരും നടന്നു. പുറത്ത് മഴ അപ്പോഴും നിലച്ചിട്ടില്ല. അകത്ത് ചൂടും വെളിച്ചവും. ഉച്ചഭക്ഷണം ഒരു ആഘോഷം പോലെയായിരുന്നു.

കപ്പ, മീൻ പൊള്ളിച്ചത്, കപ്പലണ്ടിച്ചമ്മന്തി, നാടൻ കോഴിക്കറി, പിടി, കള്ളപ്പം.

ബീനയും മോളിയും ഒരുമിച്ച് സംസാരിക്കുന്നു. ടോമിച്ചൻ കൊച്ചുമക്കളോടൊപ്പം കളിക്കുന്നു.

ബിനോയി സ്‌കൂളിന്റെ കഥകൾ പറയുന്നു. ഷേർളി എല്ലാവർക്കും വിളമ്പുന്നു. റോബിൻസ് നിശബ്ദനായി ഇരുന്നു. ഒരു പുഞ്ചിരിയോടെ.

വർഷങ്ങളായി ലോകത്തിന്റെ പല കോണുകളിൽ നിന്നും അവൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. ന്യൂയോർക്ക്. ലണ്ടൻ. നെയ്‌റോബി. പക്ഷേ...

ഈ മേശയ്ക്കരികിൽ ഇരുന്ന് ലഭിച്ച സന്തോഷം മറ്റെവിടെയും ലഭിച്ചിട്ടില്ല. വൈകുന്നേരം കുട്ടികൾ അവനെ സ്‌കൂൾ മുഴുവൻ കാണിച്ചു. അവിടെ താമസിച്ചു പഠിക്കുന്ന കുട്ടികളും അവരോടൊപ്പം കൂടി. അവരുടെ മരവീട്. പച്ചക്കറിത്തോട്ടം. മഴവെള്ളം ശേഖരിക്കുന്ന കുളം. രാത്രിയായപ്പോൾ വലിയൊരു അടുപ്പിന് ചുറ്റും എല്ലാവരും ഇരുന്നു.

വൈദ്യുതി വിളക്കുകളേക്കാൾ തീയുടെ വെളിച്ചമായിരുന്നു മനോഹരം. പഴയ കഥകൾ. ഇതിനിടെ നാലഞ്ച് പൊതിച്ച കൊട്ടതേങ്ങ (മൂപ്പേറിയ ഉണക്കത്തേങ്ങ) കൊണ്ടുവന്നു ഷേർളി. അതിന്റെ കണ്ണു തുളച്ച് അതിൾ കരിപ്പെട്ടിച്ചക്കര കുത്തിനിറച്ച് പിന്നെ അല്പം കാട്ടുതേനും ഓരോന്നിലും ഒഴിച്ചുകൊടുത്തു. പിന്നെ നാടൻ മെഴുകുവച്ച് അടച്ച് തീകൂനയിലേക്കിട്ടു.

തണുത്ത കാറ്റിൽ തീയുടെ പുക പതുക്കെ വളഞ്ഞുയർന്നു. പുറത്തെ ചിരട്ട ചൂടേറ്റ് പൊള്ളാൻ തുടങ്ങി. പുകയുടെ മണം മാറി. തേങ്ങയുടെ എണ്ണയും കരിപ്പെട്ടിച്ചക്കരയും തേനും ചേർന്ന് വായുവിൽ പടരുന്ന മണം എല്ലാവരുടെയും മൂക്കിലേക്കെത്തി.

ഷേർളി ചിരിച്ചുകൊണ്ടു പറഞ്ഞു: 

''ഇത് കിട്ടിയാൽ കുട്ടികൾ ഭക്ഷണം പോലും മറക്കും.'' ബീന തീയുടെ വെളിച്ചത്തിലേക്ക് നോക്കിയിരുന്നു. അവളുടെ മുഖത്ത് ഓറഞ്ച് നിറമുള്ള പ്രകാശം വീണു. റോബിൻസ് അറിയാതെ അവളെത്തന്നെ നോക്കി.

ചിരട്ടയ്ക്ക് തീ പിടിച്ച് അകത്തുള്ള നീരാവി മർദ്ദം കൂട്ടിയപ്പോൾ തേങ്ങ പൊട്ടിയിരുന്നു.

''സംഗതി റെഡിയായി..!''

ബിനോയി വിജയിയെപ്പോലെ പ്രഖ്യാപിച്ചു. തീയിൽ നിന്ന് എടുത്ത തേങ്ങ കുറച്ചുനേരം തണുപ്പിച്ചു.

പിന്നെ ഒരു വെട്ടുകത്തി കൊണ്ട് പൊട്ടിച്ചു. എല്ലാവർക്കും കൊടുത്തു. വെന്ത തേങ്ങയുടെ സുഗന്ധം.
കറുപ്പും സ്വർണ്ണനിറവും കലർന്ന ഒരു തിളക്കം. പഴയകാലത്തിന്റെ രുചി പോലെ. ബിനോയി വീണ്ടും ഒരു കഷണം എടുത്ത് റോബിൻസിന് നൽകി.

''സൂക്ഷിച്ച്. ഇനിയും ചെറുചൂടുണ്ട്.''

റോബിൻസ് അതും വായിലിട്ടു. തേങ്ങയുടെ മൃദുവായ ചൂട്. അടുത്ത നിമിഷം

കരിപ്പെട്ടിച്ചക്കരയുടെയും തേനിന്റേയും കട്ടിയുള്ള മധുരം. പിന്നെ രണ്ടും ഒന്നായി ഉരുകിപ്പോകുന്നു. ഒരു നിമിഷത്തേക്ക് അവൻ കണ്ണടച്ചു.

''എങ്ങനെയുണ്ട്?'' ബീന ചോദിച്ചു. റോബിൻസ് കണ്ണുതുറന്ന് അവളെ നോക്കി.

''ഇതിനെപ്പറ്റി എഴുതാൻ ഒരു പത്രം മുഴുവൻ വേണം.''

ബീന പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ ഇടയിൽ അവൾ തന്റെ കഷണത്തിന്റെ പകുതി പൊട്ടിച്ച് അവന് നീട്ടി. 

''ഇതും കഴിക്ക്.' ആരും ശ്രദ്ധിക്കാത്ത ഒരു ചെറിയ നിമിഷം.

പക്ഷേ റോബിൻസിന്റെ ഹൃദയം അത് സൂക്ഷിച്ചു. തീയുടെ വെളിച്ചത്തിൽ എല്ലാവരും ചിരിച്ചും സംസാരിച്ചും ആ വെന്ത തേങ്ങ പങ്കുവെച്ച് കഴിച്ചു.

ആ രാത്രി എല്ലാവരും അവിടെ തന്നെ താമസിച്ചു. പുറത്ത് മഴയുടെ സംഗീതം. അകത്ത് മനുഷ്യരുടെ സ്‌നേഹത്തിന്റെ ഇളം ചൂട്.

(തുടരും)

ജോഷി ജോർജ്‌

നോവൽ ഇതുവരെ

നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം

https://vachakam.com/local/mysterious-plane-crash

പുലിറ്റ്‌സർ ജേതാവ്  അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!

https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth

പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം

https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky

പുലിറ്റ്‌സർ ജേതാവ്  അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!

https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion

പുലിറ്റ്‌സർ ജേതാവ്  നോവൽ 5  ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം

https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi

പുലിറ്റ്‌സർ ജേതാവ്  നോവൽ 6  രഹസ്യം ചുരുളഴിയുന്നു

https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd

പുലിറ്റ്‌സർ ജേതാവ് നോവൽ  7  പുതിയൊരു അന്വേഷണത്തിന്റെ ആരംഭം

https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation

പുലിറ്റ്‌സർ ജേതാവ്  - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം

https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty

പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ

https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again

പുലിറ്റ്‌സർ ജേതാവ്  നോവൽ 10  ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ

https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey

പുലിറ്റ്‌സർ ജേതാവ്  - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം

https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties

പുലിറ്റ്‌സർ ജേതാവ്  നോവൽ 12  തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം

https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival

പുലിറ്റ്‌സർ ജേതാവ്  നോവൽ 13  കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ

https://vachakam.com/article/pulitzer-prize-winner-novel-13-those-who-think-they-can-get-out-alive-in-the-cargo-hold

പുലിറ്റ്‌സർ ജേതാവ്  നോവൽ 14  കടലലേക്ക് പോകുന്ന നിഴൽ

https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 15 -  മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!

https://vachakam.com/article/pulitzer-prize-winner-novel-15-a-journey-to-cheppukulam-through-the-mind

പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?

https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive

പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!

https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong

പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!

https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea

പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്‌

https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes

പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ

https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent

പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon

പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma

പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..

https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder

പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!

https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly

പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil

പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി

https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation

പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries

പുലിറ്റ്‌സർ ജേതാവ് - നോവൽ 30 - ശബ്ദവും നിശബ്ദതയും തമ്മിലുള്ള ഏറ്റുമുട്ടൽ..!

https://vachakam.com/article/pulitzer-prize-winner-novel-30-the-clash-between-sound-and-silence

പുലിറ്റ്‌സർ ജേതാവ് - നോവൽ 31 - ലോകം അറിയപ്പെടേണ്ട അത്ഭുത ദ്വീപ്

https://vachakam.com/article/pulitzer-prize-winner-novel-31-the-wonderful-island-that-the-world-should-know

പുലിറ്റ്‌സർ ജേതാവ് - നോവൽ 32 - റോബിൻസ് വീണ്ടും ന്യൂയോർക്കിൽ
https://vachakam.com/article/pulitzer-winner-novel-32-robbins-is-back-in-new-york

പുലിറ്റ്‌സർ ജേതാവ് - നോവൽ 33 - ജേണലിസത്തോട് തൽക്കാലം വിടപറയുന്നു
https://vachakam.com/article/pulitzer-winner-novel-33-saying-goodbye-to-journalism-for-the-time-being

പുലിറ്റ്‌സർ ജേതാവ് - നോവൽ 34 - നാട്ടിലെ വിശേഷങ്ങളറിയാൻ വെമ്പലോടെ.!
https://vachakam.com/article/pulitzer-prize-winner-novel-34-eager-to-learn-about-the-local-history

പുലിറ്റ്‌സർ ജേതാവ് - നോവൽ 35 - ഒന്നും  പറയാനാകാതെ പോയത്..!
https://vachakam.com/article/pulitzer-prize-winner-novel-35-what-was-left-without-being-able-to-say-anything


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam