തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സ്കൂൾ, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് തിങ്കളാഴ്ച രാവിലെ 11 മുതൽ ചൊവ്വാഴ്ച വൈകിട്ട് നാല് വരെ പ്രവേശനം നേടാം.
ആകെ 7,380 വിദ്യാർഥികൾക്കാണ് സ്കൂൾ, വിഷയ മാറ്റത്തിന് അലോട്ട്മെന്റ് ലഭിച്ചത്. ഇതിൽ 5,829 പേർക്ക് സ്കൂൾ മാറ്റവും 1,551 പേർക്ക് കോഴ്സ് മാറ്റവുമാണ് ലഭിച്ചത്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള ഒഴിവുകളാണ് പുതിയ അലോട്ട്മെന്റിനായി പരിഗണിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ നിശ്ചിത സമയത്തിനുള്ളിൽ ബന്ധപ്പെട്ട സ്കൂളിലെത്തി പ്രവേശനം പൂർത്തിയാക്കണം.
നിലവിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി സ്കൂൾ, വിഷയ മാറ്റത്തിന് ശേഷമുള്ള ഒഴിവുകൾ സ്പോട്ട് അഡ്മിഷനായി പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളുടെ പട്ടിക 13ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
