കുട്ടിക്കാലം മുതൽ പട്ടാള യൂണിഫോമിനോട് എന്തെന്നില്ലാത്ത കമ്പക്കാരനായിരുന്നു പാക്ക് വംശജൻ തഹാവൂർ റാണ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ബുത്നി ഗ്രാമത്തിലാണ് ജനനം. ടിയാന്റെ പാക്കിസ്ഥാനിയായ പിതാവ് ഒരു സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു. മാതാവാകട്ടെ ഒരമേരിക്കൻ വനിതയും. പിന്നീട് കക്ഷി ഷിക്കാഗോയിലായിരുന്നു താമസം.