Breaking News

TOP NEWS
SOCIAL MEDIA
REGIONAL NEWS

നിങ്ങളുടെ ക്ലാസിഫൈഡ് പരസ്യങ്ങൾ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങൾക്ക് അയച്ചു തരിക.

LATEST NEWS
CINEMA / ENTERTAINMENT

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ  ക്രൂരമായി  കൊലപ്പെടുത്തിയ കേസിലെ പ്രതി ഏഴു വർഷത്തിന് ശേഷം പിടിയിൽ 

ആലുവ:കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഏഴു വർഷത്തിന് ശേഷം പിടിയിലായി. കടുങ്ങല്ലൂര്‍ മുപ്പത്തടം കീരംകുന്ന് പഞ്ചയില്‍ വീട്ടില്‍ അനസ് (53) എന്നയാളെയാണ് ആലുവ പൊലീസ് പിടികൂടിയത്.പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഉരസിയെന്ന കാരണം പറഞ്ഞ് പിന്തുടര്‍ന്നെത്തി ആലുവ സ്റ്റാന്‍ഡിന് മുന്‍വശത്ത് വച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും തുടര്‍ന്ന് ഡ്രൈവറെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ഡ്രൈവര്‍ സദാശിവന്‍ മരണപ്പെട്ടു.2013 ജൂണിലാണ് സംഭവം നടന്നത്. പിന്നീട് കോടതി നടപടികളില്‍ ഹാജരാകാതെ ഇയാള്‍

സിറിയയിലെ ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ക്കെതിരെ അമേരിക്കയുടെ ആക്രമണം

സിറിയയിലെ ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകരര്‍ക്കെതിരെ അമേരിക്കയുടെ ആക്രമണം. പ്രസിഡന്റ് ജോ ബൈഡന്റെ നേരിടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭീകരസംഘടനകള്‍ക്ക് നേരെ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയത്. സിറിയന്‍ ഭീകരരുടെ താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണമാണ് നടത്തിയത്. ഖായ് തിബ് ഹെസ്ബുള്ള, ഖായ് തിബ് സയ്യദ് അല്‍ ഷുഹദ എന്നീ ഭീകരസംഘടനകളുടെ താവളങ്ങളാണ് ആക്രമിച്ചത്. ഇറാന്‍ പിന്തുണയ്ക്കുന്ന ഭീകരരുടെ താവളങ്ങളാണ് ആക്രമിച്ചത്. ഇറാഖിലെ അമേരിക്കയുടേയും സഖ്യസേനകളുടേയും സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ നടന്ന ഭീകരാക്രമണങ്ങള്‍ക്കുള്ള ശക്തമായ ഉത്തരമാണ് നല്‍കിയതെന്നും യു.എസ്. പ്രതിരോധ മന്ത്രാലയം പ്രസ്സ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.തികച്ചും ആധികാരികമായ

ജഡ്ജി രാജിവച്ചു

കുബെക്ക് ജഡ്ജി മൈക്കൾ ജിറൗർഡ് രാജിവച്ചു  കാനഡ ജുഡീഷ്യൽ കൗൺസിൽ അറിയിച്ചത് അനുസരിച്ച്. സുപ്രീംകോടതി അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള ആരോപണത്തെക്കുറിച്ച് അപ്പീൽ കേൾക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാജി. രാജിവച്ചതു കൊണ്ട് പാർലമെന്റ് അദ്ദേഹത്തെ പുറത്താക്കുന്നതിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടുവെന്ന് സുപ്രീംകോടതി ജഡ്ജി അഭിപ്രായപ്പെട്ടു. ജഡ്ജിനെതിരായ കുറ്റങ്ങൾ അദ്ദേഹം സാധാരണ വക്കിലായിരുന്ന കാലത്തെ സംഭവമാണ്. 2012 ൽ വക്കീലായിരുന്നപ്പോൾ ഒരു കക്ഷിയുടെ പക്കൽ നിന്നും അനധികൃത ലഹരി കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ജിറൗർഡിന്റെ വാക്കുകളിൽ പരസ്പര വൈരുദ്ധ്യങ്ങളും, അസ്വാഭാവികതകളുമുണ്ടെന്ന് ആരോപണങ്ങൾ അന്വേഷിച്ച് കമ്മിറ്റി കണ്ടെത്തിയിരുന്നു. മറ്റൊരു പരാതിയുടെ

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി

ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കാലാവധി കഴിഞ്ഞ ക്യു.ഐ.ഡി, അടിയന്തര യാത്ര എന്നിവയുള്‍പ്പടെയുള്ള സാഹചര്യങ്ങളില്‍ മാത്രമായിരിക്കും പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുക.കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.പുതിയ പാസ്പോര്‍ട്ട്, റീഇഷ്യു സേവനങ്ങളുടെ കാര്യത്തില്‍ ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും മുന്‍ഗണന നല്‍കുക. പേരും ജനനത്തീയതി മാറ്റലും ഉള്‍പ്പടെയുള്ള മറ്റു സേവനങ്ങള്‍ അടിയന്തിര ആവശ്യമല്ലെങ്കില്‍ മാറ്റിവെക്കും.

മസ്ജിദിനകത്ത് ഇമാമിനെ കഴുത്തറുത്തു കൊന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിനകത്ത് ഇമാമിനെ കഴുത്തറുത്തു കൊന്നു. റാംപൂർ ജില്ലയിലാണ് സംഭവം. നഗാലിയ അഖ്വിൽ മസ്ജിദിലെ ഇമാമുമായ പഞ്ചാബ് സ്വദേശിയുമായ സഖീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജലീസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.രാവിലെയോടെയാണ് സംഭവം. രാവിലെ മസ്ജിദിൽ എത്തിയ ജലീസ് അഖ്വിലിന്റെ കഴുത്ത് അറുക്കുകയായിരുന്നു. ഇമാമിനെ രക്ഷിക്കാൻ ശ്രമിച്ചയാളെയും ഇയാൾ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാം മസ്ജിദിൽ വെച്ചു തന്നെ മരിക്കുകയായിരുന്നു.സ്ഥാനം സ്വന്തമാക്കാനും, അസാൻ (രാവിലത്തെ പ്രാർത്ഥന) നടത്താനും

ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ – ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച

ന്യൂഡെൽഹി: ഇന്ത്യയുടെ  മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ – ഡിസംബർ സാമ്പത്തിക പാദത്തിൽ 0.4 ശതമാനം വളർച്ച. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വെള്ളിയാഴ്ച വൈകീട്ടോടെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2020 – 21 സാമ്പത്തിക വർഷത്തിലെ രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതിന് ശേഷമാണ് മൂന്നാം പാദത്തിൽ 0.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. 2020 – 21 ലെ ആദ്യ പാദത്തിൽ 24.4 ശതമാനവും ജൂലായ് – സെപ്റ്റംബർ പാദത്തിൽ 7.7 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.കോവിഡ്-19 വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണിനെ തുടർന്നാണ്

മെസി ഡബിളിൽ ബാഴ്‌സ മൂന്നാമത്

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എൽഷെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ബാഴ്‌സലോണ മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസിയും ഒരു ഗോളടിച്ച ജോർഡി ആൽബയും ചേർന്നാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്.ബാഴ്‌സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 48-ാം മിനിട്ടിൽ ബ്രാത്ത്‌വെ്ര്രയിന്റെ പാസിൽ നിന്നാണ് മെസി സ്‌കോറിംഗ് തുടങ്ങിവച്ചത്. 68-ാം മിനിട്ടിൽ ഫ്രാങ്ക് ഡി ജോംഗ് മദ്ധ്യനിരയിൽ നിന്ന് ഡിഫൻഡർമാരെ വെട്ടിച്ചുകൊണ്ടുവന്ന പന്തിൽനിന്ന് മെസി രണ്ടാം ഗോളും

TECHNOLOGY

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും എത്തുന്നു

സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും എത്തുന്നു . അടുത്ത വര്‍ഷം തന്നെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഇന്ത്യയിലെത്തും . സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ബ്രോഡ്‌ബാന്‍ഡ് അടുത്ത വര്‍ഷം ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ലഭിക്കും. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപകരണങ്ങളും കണക്ഷനും നല്‍കുക. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വേണ്ടവര്‍ക്ക് ഇപ്പോള്‍ 99 ഡോളര്‍ (ഏകദേശം 7250 രൂപ) നല്‍കി ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന ഈ തുക ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനു വേണ്ട