ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോൾ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരൻ.
അമ്പലപ്പുഴയിൽ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് ജി സുധാകരൻ.
അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല.
അതേസമയം മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിർദേശ പത്രിക തരാനില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.
കോൺഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും കോൺഗ്രസിന്റെ പാർട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
