മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതനിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന് ആരംഭം, ജൂലൈ 7ന് സമാപനം

JUNE 23, 2026, 1:35 PM

കങ്ങഴ : ചങ്ങനാശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ വായന പക്ഷാചരണത്തിന് മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിൽ ആവേശകരമായ തുടക്കം. പി.എൻ. പണിക്കർ, കെ. ദാമോദരൻ, ഐ.വി. ദാസ് എന്നിവരുടെ അനുസ്മരണാർത്ഥം ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായന പക്ഷാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

സ്‌കൂൾ ഗായകസംഘത്തിന്റെ അക്ഷരഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ താലൂക്ക് സെക്രട്ടറി ജോസ് ചമ്പക്കര സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രഞ്ജൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടാൻ വായനാ സംസ്‌ക്കാരം വളർത്തിയെടുക്കണമെന്ന് അദ്ദേഹം യുവതീയുവാക്കളെ ആഹ്വാനം ചെയ്തു.

സ്‌കൂൾ ഗായകസംഘത്തിന്റെ അക്ഷരഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ താലൂക്ക് സെക്രട്ടറി ജോസ് ചമ്പക്കര സ്വാഗതം ആശംസിച്ചു.

vachakam
vachakam
vachakam


തുടർന്ന് പി.എൻ. പണിക്കർ, കെ. ദാമോദരൻ, ഐ.വി. ദാസ് എന്നിവരുടെ നാമധേയത്തിലുള്ള 'അക്ഷരമരം' വൃക്ഷത്തൈ സമർപ്പണം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ കെ. ബിനു നിർവ്വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടയിരിക്കപ്പുഴ ബ്രാഞ്ച് മാനേജർ ജോസ് മാത്യു വൃക്ഷത്തൈ കൈമാറി. ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു ചടങ്ങിൽ വായനാദിന സന്ദേശം നൽകി.

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ശ്രീ. വി. കെ. കരുണാകരൻ അനുസ്മരണ പ്രഭാഷണവും, വിദ്യാർത്ഥിനി ബിയോണ റിച്ച ബിനോയ് വായനാനുഭവ പങ്കുവെക്കലും നടത്തി.

vachakam
vachakam
vachakam

വിദ്യാലയങ്ങളിലെ വായനശാലകൾ സമ്പന്നമാക്കാൻ വിദ്യാലയം ഒരുക്കിയ സവിശേഷമായ 'പുസ്തകത്തൊട്ടിൽ'പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടന്നു. പുസ്തകത്തൊട്ടിലിൽ പുസ്തകം സമ്മാനിച്ചു കൊണ്ട് സ്‌കൂൾ ലോക്കൽ മാനേജർ റവ. സിസ്റ്റർ അഖില ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സ്‌കൂളിലെ വിദ്യാർത്ഥികൾ തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ 'പുസ്തകത്തൊട്ടിലിൽ' സമർപ്പിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിജു ഏബ്രഹാം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സൈറ നൗഷാദ് കവിതാലാപനം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് എം. ഇബ്രാഹിംകുട്ടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു ജനസമൂഹം വായന പക്ഷാചരണ ഉദ്ഘാടന സമ്മേളനത്തിന് സാക്ഷികളായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam