പവര്‍കട്ടില്ലാത്ത പത്തുവര്‍ഷമോ ? 10 വര്‍ഷത്തെ പിണറായി ഭരണത്തിനിടെ 20ലധികം തവണ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്: കണക്കുകള്‍ പറയും കഥ !

SEPTEMBER 11, 2026, 10:00 PM

'കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ജനിച്ച കുട്ടികള്‍ ആദ്യമായാണ് കറന്റ് പോകുന്നതു കാണുന്നത്, ഇരുട്ടത്ത് മെഴുകുതിരി കത്തിച്ചുവച്ചു പഠിക്കുന്നത്...' എല്‍.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്തിരുന്നു എന്ന തരത്തില്‍ ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പ്രധാന വരികളാണിത്. 2016 മുതല്‍ 2026 വരെയുള്ള പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് കേരളത്തില്‍ പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഉണ്ടായിട്ടേയില്ലെന്ന പ്രചാരണം മുന്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍, ചരിത്രത്തെയും വസ്തുതകളെയും തിരസ്‌കരിച്ചുകൊണ്ട് നടത്തിയ ഇത്തരം അവകാശവാദങ്ങളുടെ അടിത്തറ തോണ്ടുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അവകാശവാദങ്ങളെ പൊളിച്ചടുക്കുന്ന യാഥാര്‍ഥ്യം

പിണറായി സര്‍ക്കാരുകളുടെ ഭരണകാലത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേ ഇല്ലായിരുന്നു എന്ന വാദം കേവലം രാഷ്ട്രീയ പ്രചാരണം മാത്രമാണ്. രണ്ടു പിണറായി സര്‍ക്കാരുകളുടെയും കാലയളവിലായി 20-ലധികം തവണയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നത്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുതല്‍ കേന്ദ്ര നിലയങ്ങളിലെ വിഹിതക്കുറവും പ്രാദേശിക തകരാറുകളും വരെ ഇതിന് കാരണമായിട്ടുണ്ട്. ഉപയോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതെയുള്ള അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങുകളാണ് പലപ്പോഴും നടപ്പിലാക്കിയത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2018 സെപ്റ്റംബര്‍ ആദ്യവാരങ്ങളിലും രണ്ടാം വാരത്തിലുമായി തുടര്‍ച്ചയായി ഒരാഴ്ചയോളം രാത്രികാലങ്ങളില്‍ നടപ്പിലാക്കിയ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം.

കേന്ദ്ര വിഹിതക്കുറവും പീക്ക് ടൈം വെട്ടിക്കുറക്കലും

കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത തടസ്സപ്പെട്ടതാണ് എല്‍.ഡി.എഫ് ഭരണകാലത്ത് പലപ്പോഴും സംസ്ഥാനത്ത് ഇരുട്ടടിയായത്. 2016 ഡിസംബര്‍ അവസാനവാരം ഉത്തരേന്ത്യയില്‍ നിന്നുള്ള വൈദ്യുതി കിട്ടാതായതോടെയാണ് നിയന്ത്രണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് 2017 മാര്‍ച്ച് ആദ്യവാരത്തിലും ജൂലൈ അവസാന വാരത്തിലും ഓഗസ്റ്റ് രണ്ടാം വാരത്തിലും കേന്ദ്ര വിഹിതം മുടങ്ങി. 2018 ഒക്ടോബറില്‍ ഒഡീഷയില്‍ ഉണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ കേന്ദ്ര വൈദ്യുതിയുടെ കുറവും സ്ഥിതി വഷളാക്കി.

2019 ജൂലൈ രണ്ടാം വാരത്തിലും ഓഗസ്റ്റ് മൂന്നാം വാരത്തിലും 2023 ഓഗസ്റ്റ് മൂന്നാം വാരത്തിലും സമാനമായ രീതിയില്‍ കേന്ദ്ര വൈദ്യുതി തടസ്സപ്പെട്ടു. കൂടാതെ 2020 മാര്‍ച്ച് 19 ന് ജിന്‍ഡല്‍ നിലയത്തില്‍ നിന്നുള്ള വിഹിതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 20 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. 2022 ഏപ്രില്‍ അവസാന വാരത്തിലും മേയ് ആദ്യവാരത്തിലും പീക്ക് സമയങ്ങളില്‍ 15 മിനിറ്റ് വീതം വൈദ്യുതി വെട്ടിക്കുറയ്ക്കേണ്ടി വരികയും ചെയ്തു.

നിലയങ്ങളിലെ തകരാറുകളും തുടര്‍ച്ചയായ പവര്‍കട്ടുകളും

സാങ്കേതിക തകരാറുകള്‍ മൂലമുള്ള പവര്‍കട്ടുകളും പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തിനിടെ സാധാരണമായിരുന്നു. 2018 ഏപ്രില്‍ 7 ന് മൂലമറ്റം നിലയത്തിലുണ്ടായ തകരാറാണ് ഇതിലൊന്ന്. പിന്നീട് 2021 ഫെബ്രുവരി 5 നും ഓഗസ്റ്റ് 12 നും മൂലമറ്റത്തുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ കാരണം തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങി. 2024 മെയ് ആദ്യവാരത്തിലും ഓഗസ്റ്റ് രണ്ടാം വാരത്തിലും ഒരാഴ്ചയോളം നീളുന്ന കനത്ത നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നു.

തൊട്ടടുത്ത വര്‍ഷം 2025 ഏപ്രിലില്‍ കക്കയം ജലവൈദ്യുത പദ്ധതിയിലുണ്ടായ തകരാറാണ് തിരിച്ചടിയായത്. എല്‍.ഡി.എഫ് ഭരണത്തിന്റെ അവസാന ഘട്ടമായ 2026 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും തുടര്‍ച്ചയായി പല ദിവസങ്ങളിലും സംസ്ഥാനത്തുടനീളം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി.

മറക്കയ്‌പ്പെടനാവാത്ത വസ്തുതകള്‍

മറ്റ് സര്‍ക്കാരുകളുടെ കാലത്തെന്നപോലെ തന്നെ പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണകാലത്തും കാലാവസ്ഥാ തിരിച്ചടികളും സാങ്കേതിക തകരാറുകളും കാരണം നിരന്തരം വൈദ്യുതി നിയന്ത്രണം നേരിട്ട സംസ്ഥാനമാണ് കേരളം. എന്നാല്‍, 'പത്തു കൊല്ലമായി പവര്‍കട്ട് കണ്ടിട്ടില്ലാത്ത തലമുറ' എന്ന രീതിയിലുള്ള വ്യാജ വിവരണങ്ങള്‍ ചമച്ച് രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അന്നും ഇടത് സൈബര്‍ കേന്ദ്രങ്ങള്‍ ശ്രമിച്ചത്.

അടിക്കടിയുണ്ടായ 20 ല്‍ അധികം വൈദ്യുതി നിയന്ത്രണങ്ങളുടെ രേഖകള്‍ നിലനില്‍ക്കെ, വസ്തുതകള്‍ മറച്ചുവെച്ച് നടപ്പിലാക്കിയ ഇത്തരം ക്യാപ്സ്യൂള്‍ പ്രചാരണങ്ങള്‍ കേവലം അസത്യങ്ങള്‍ മാത്രമായിരുന്നുവെന്ന് വ്യക്തമാകുകയാണ് യഥാര്‍ത്ഥ വസ്തുതകള്‍.

English summary

A news report refuting claims that Kerala experienced zero power cuts during Chief Minister Pinarayi Vijayan’s 10-year tenure (2016–2026) highlights that electricity restrictions were imposed over 20 times due to central supply disruptions, technical failures at key hydel stations like Moolamattam and Kakkayam, and extreme weather events. Calling out LDF cyber campaigns that framed the decade as entirely free of load shedding, the report details recurring power outages—including week-long restrictions in September 2018, May/August 2024, and multiple days in March and April 2026—to show that unannounced power curbs were a repeated necessity under both LDF administrations.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam