തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
2021–26 കാലയളവിൽ മുൻ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പേരും മറ്റ് വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 787 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കൂടാതെ മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ പരിപാലനത്തിനായി 12 പേരെ കൂടി മുൻ സർക്കാർ നിയമിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഇതിനായി ഒരു വർഷം 84 ലക്ഷം രൂപയിലധികം സാമൂഹിക മാധ്യമ പരിപാലനത്തിന് മാത്രമായി ചെലവഴിച്ചുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, അനുവദിക്കപ്പെട്ട പരിധിക്ക് മുകളിൽ പേഴ്സണൽ സ്റ്റാഫുകളെ യുഡിഎഫ് സർക്കാർ നിയമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
