കണ്ണൂർ: തളിപ്പറമ്പിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി.അഖിൽ എം.സി, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ആറ് ഡിവെെഎഫ്ഐ പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രജീഷ് ബാബു, അക്ഷയ് കെ.കെ, അതുൽ രാജ്, സിദ്ധാർത്ഥ്, ബിനിൽ കൃഷ്ണൻ, കെ. രമിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ കാറിന്റെ ഫ്ലാഗ് പോളിനും റെയിൻ ഗാർഡിനും കേടുപാടുകൾ സംഭവിച്ചിരുന്നു. കാറിൽ കല്ല് കൊണ്ട് ഇടിച്ചെന്നും യൂത്ത് കോൺഗ്രസ് സംഭവത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം, പയ്യന്നൂരിലും മന്ത്രിയുടെ വാഹനത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. വാഴ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
