ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് ച​മ​ഞ്ഞ് പ​ണം ത​ട്ടാ​ൻ ശ്ര​മം

NOVEMBER 13, 2026, 10:01 AM

കൊ​ച്ചി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ ക​ത്ത​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് മാ​വൂ​ർ ക​ന്നി​പ്പ​റ​മ്പ് വെ​ള്ളി​പ്പാ​ല​ത്ത് വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ (54) ആ​ണ് പി​ടി​യി​ലാ​യ​ത്.

 ഐ​സി​സി​എ​സ്എ​ൽ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് ഇ​ഡി​യു​ടെ പേ​രി​ൽ വ്യാ​ജ ക​ത്ത് അ​യ​ച്ച​ത്. ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ക​ത്ത് അ​യ​ച്ച​തെ​ന്നാ​ണ് കേ​സ്. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ജേ​ന്ദ്ര​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam