ന്യൂഡെല്ഹി: നടന് വിക്കി കൗശാല് ഛത്രപതി സാംഭാജിയായി തകര്ത്താടിയ ബോളിവുഡ് ചിത്രമായ ഛാവ പാര്ലമെന്റില് പ്രദര്ശിപ്പിക്കും. വ്യാഴാഴ്ച (മാര്ച്ച് 27) ബാലയോഗി ഓഡിറ്റോറിയത്തിലെ പാര്ലമെന്റ് ലൈബ്രറി കെട്ടിടത്തിലാണ് പ്രദര്ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്, എംപിമാര് എന്നിവര് പ്രത്യേക ഷോയില് പങ്കെടുക്കുമെന്നാണ് റിപ്പോര്ട്ട്.