ഗാസ യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട നടിയാണ് ഗാല്‍ ഗാഡോട്ട്. വ്യാഴാഴ്ച ജറുസലേം ചലച്ചിത്രമേളയുടെ ഉദ്ഘാടന രാത്രിയില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേലി നടി ഗാല്‍ ഗാഡോട്ട് ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈന്യത്തിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പരസ്യമായി പിന്തുണ നല്‍കിയ നടിയാണ് അവര്‍. 'വണ്ടര്‍ വുമണ്‍' താരം സമാധാനത്തിനുള്ള പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്.
'ഈ യുദ്ധം അവസാനിക്കാനും ഇവിടെയുള്ള എല്ലാവര്‍ക്കും ഒടുവില്‍ ശാന്തതയും സുരക്ഷയും ലഭിക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'- ഗാഡോട്ട് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ബന്ദികള്‍ വീട്ടിലേക്ക് മടങ്ങുന്നതുവരെ അത് സാധ്യമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടെല്‍ അവീവിനടുത്തുള്ള പെറ്റാ ടിക്വയില്‍ ജനിച്ച 40 കാരിയായ നടി, ഗാസയിലെ സൈനിക നടപടിക്കിടെ അതിക്രമങ്ങള്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇസ്രായേല്‍ പ്രതിരോധ സേനയെ (ഐഡിഎഫ്) പിന്തുണച്ചതിന് പലസ്തീന്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്.
അതേസമയം, ഹമാസ് പൂര്‍ണ്ണമായും പരാജയപ്പെടുന്നതുവരെ യുദ്ധം തുടരുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമായ ഒരു വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതിന് വലതുപക്ഷ ഇസ്രായേലി മാധ്യമങ്ങള്‍ അടുത്തിടെ അവരെ കടന്നാക്രമിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്