50 കോടി ക്ലബ്ബിൽ കയറി രാധികയുടെ 'തായ്‌കിഴവി' 

MARCH 11, 2026, 12:18 AM

സോളോ ഹിറ്റടിച്ച് ആരാധകരെ ഞെട്ടിച്ച് രാധിക ശരത്കുമാർ! ഗംഭീര അഭിപ്രായം നേടി 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ് 'തായ്‌കിഴവി'.   പത്ത് ദിവസം കൊണ്ടാണ് ആ​ഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്നത്. 

ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രത്തിൽ രാധിക ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ വിസ്മയിപ്പിക്കുകയാണ്. ചിത്രത്തിൽ 80 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.   

vachakam
vachakam
vachakam

പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ എതിർക്കുന്നതുമാണ് ചിത്രം പറയുന്ന കഥ.

സിംഗംപുലി, അരുൾദോസ്, മുനിഷ്കാന്ത്, ബാല ശരവണൻ എന്നിവരും തായ്കിഴവിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആദ്യ ദിനം ചിത്രം 3 കോടിക്കടുത്ത് കളക്ഷൻ നേടിയിരുന്നു. പാഷൻ സ്റ്റുഡിയോസും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘തായ് കിഴവി’യുടെ വലിയ വിജയത്തിന് പിന്നാലെ സംവിധായകൻ ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ശിവകാർത്തികേയൻ തന്നെയാണ് നായകൻ. ‘സേയോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഉലകനായകൻ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam