ഇന്ത്യൻ സിനിമാ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ - അറ്റ്‌ലി ചിത്രമായ 'രാക'യുടെ പുതിയ വിവരങ്ങൾ പുറത്ത്. ദീപിക പദുകോൺ നായികയായെത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കായി ഐക്കൺ സ്റ്റാർ അല്ലു അർജുൻ അടുത്ത രണ്ട് മൂന്ന് വർഷത്തേക്ക് തന്റെ താമസം മുംബൈയിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.
തുടർച്ചയായ യാത്രകൾ മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ചിത്രത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താരം മുംബൈയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം 700 കോടിയിലധികം രൂപയുടെ വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ തന്നെ മുംബൈയിലെ പ്രമുഖ സ്റ്റുഡിയോയിൽ ആരംഭിക്കും.
ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് പ്രകാരം ചിത്രം 2027 ഡിസംബറിൽ തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങൾ മുന്നോട്ട് പോയാൽ ചിത്രത്തിന്റെ ചിത്രീകരണം 2026 അവസാനത്തോടെ പൂർത്തിയാകും. അത്യന്തം ആവേശം നിറഞ്ഞ ഒരു ത്രില്ലർ ചിത്രമായാണ് അറ്റ്‌ലി 'രാക' ഒരുക്കുന്നത്.
അല്ലു അർജുനും ദീപിക പദുകോണിനും പുറമെ വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മൃണാൽ ഠാക്കൂർ, രശ്മിക മന്ദാന, ജാൻവി കപൂർ എന്നിവർ ചിത്രത്തിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
