ഏകതാനഗർ: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു.രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.മികച്ച നടനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും നടൻ മമ്മൂട്ടി ഏറ്റുവാങ്ങി.ഭ്രമയുഗത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാര അർഹനാക്കിയത്.മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
മികച്ച ഗായികയ്ക്കുള്ള പുരസ്കാരം വൈക്കം വിജയ ലക്ഷ്മിയാണ് ഏറ്റുവാങ്ങിയത്.മികച്ച തമിഴ് ചിത്രമായ രായന് വേണ്ടി ധനുഷും മികച്ച മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമയ്ക്ക് വേണ്ടി നിർമാതാവും പുരസ്കാരം ഏറ്റുവാങ്ങി.കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാര അർഹനാക്കിയത്. ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മുതിർന്ന നടൻ അനന്ത് നാഗ് ഏറ്റുവാങ്ങി.
കൽക്കി 2898 എ.ഡി. മികച്ച ജനപ്രിയ വിനോദ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് ആണ് സ്വന്തമാക്കിയത്. ലക്കി ഭാസ്‌കറിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതവും മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
11 അംഗ ജൂറിയുടെ വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം ജൂലൈ 2ന് പൂർത്തിയായിരുന്നു. സംവിധായകൻ ജയരാജാണ് അവാർഡ് നിർണയ ജൂറി ചെയർമാൻ. 2024ൽ സെൻസർ ചെയ്‌ത ചിത്രങ്ങളാണ് 72-ാം ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
