‘മെൽകൗ പോണ്ടിച്ചേരി’യിലെ കിടിലൻ ഗാനം  പുറത്ത്

NOVEMBER 6, 2026, 11:56 PM

അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’യിലെ ആദ്യ ഗാനം ‘മല്ലിക മേനക’ പുറത്തിറങ്ങി. സിനിമയുടെ യുവത്വം നിറഞ്ഞ ആഘോഷാന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നതാണ് ഈ ആദ്യ ഗാനം.

 ഗാനം ആലപിച്ചിരിക്കുന്നത് ബെന്നി ദയാലാണ്. എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ചേർന്ന ഗാനം ചടുലമായ താളവും ആഘോഷത്തിന്റെ മൂഡും നിറഞ്ഞ ഫീലാണ് സമ്മാനിക്കുന്നത്.

നൃത്തവും ആഘോഷവും രസകരമായ വൈബും ഒത്തുചേരുന്ന രീതിയിലാണ് ‘മല്ലിക മേനക’ ഒരുക്കിയിരിക്കുന്നത്. ബെന്നി ദയാലിന്റെ ഊർജസ്വലമായ ആലാപനത്തിനൊപ്പം എസ്.യു.വി.യുടെ റാപ്പും മുത്തുവിന്റെ വരികളും ഗാനത്തിന് വേറിട്ടൊരു സ്വഭാവം നൽകുന്നു. 

vachakam
vachakam
vachakam

നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 13ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam