ക്ലാസും മാസും നിറഞ്ഞ ഓപ്പറേഷൻ; മമ്മൂട്ടി - ധനുഷ് - സായി പല്ലവി ചിത്രം 'ഒ.എം' കയ്യടി നേടുന്നു

NOVEMBER 20, 2026, 11:01 AM

മികച്ച തിരക്കഥയും വൈകാരികമായി പ്രേക്ഷകരെ ചേർത്തു നിർത്തുന്ന കഥാപാത്രങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി രാജ്കുമാർ പെരിയസാമി ചിത്രം 'ഒ.എം' പ്രദർശനത്തിനെത്തി. ധനുഷ്, സായ് പല്ലവി, മമ്മൂട്ടി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'ഒ.എം' മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധാന മികവിനും അഭിനേതാക്കളുടെ പ്രകടനത്തിനും പ്രശംസയുമായി പ്രേക്ഷകരും നിരൂപകരും രംഗത്തെത്തിയിട്ടുണ്ട്.

ആദ്യ പകുതിയിൽ കഥയുടെ പശ്ചാത്തലം ശക്തമായി സ്ഥാപിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ മികച്ച വേഗതയും ആവേശവും കൈവരിക്കുന്നുവെന്നാണ് പുറത്തുവരുന്ന നിരൂപണങ്ങളിലെ പ്രധാന വിലയിരുത്തൽ. വൈകാരിക രംഗങ്ങളും ത്രില്ലർ സ്വഭാവമുള്ള മുഹൂർത്തങ്ങളും കൃത്യമായി കോർത്തിണക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന കരുത്തായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ രചനയും അവതരണരീതിയും പ്രത്യേകം എടുത്ത് പറയേണ്ടവയാണ്. ഇടവേളയ്ക്ക് തൊട്ടുമുമ്പുള്ള രംഗം മുതൽ കഥയെ കൂടുതൽ തീവ്രതയിലേക്ക് നയിക്കുന്ന രീതി ശ്രദ്ധേയമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രേക്ഷകരുടെ വികാരങ്ങളെ നിർബന്ധിച്ച് സ്വാധീനിക്കാൻ ശ്രമിക്കാതെ സ്വാഭാവികമായി കഥയിലൂടെ വൈകാരികത സൃഷ്ടിക്കുന്നതാണ് സംവിധായകന്റെ മികവെന്നും നിരൂപണം ചൂണ്ടിക്കാട്ടുന്നു.

ആക്ഷൻ രംഗങ്ങളിലും ചിത്രം വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. കാട്ടിനുള്ളിലെ സംഘട്ടനരംഗം പക്കാ കൊമേഴ്‌സ്യൽ ആക്ഷൻ അനുഭവം നൽകുമ്പോൾ ക്ലൈമാക്‌സിലെ ജയിൽ കലാപരംഗം കടുത്ത പിരിമുറുക്കം നിറഞ്ഞതാണ്. ഈ രണ്ട് രംഗങ്ങളുടെയും അവതരണത്തിലെ വ്യത്യസ്തത സംവിധായകന്റെ മികവ് വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ പശ്ചാത്തലവും കഥയോട് സ്വാഭാവികമായി ഇഴചേർന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

ധനുഷ്, സായ് പല്ലവി, മമ്മൂട്ടി എന്നിവരടങ്ങുന്ന പ്രധാന താരനിരയുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് ലഭിക്കുന്നത്. നിരവധി വൈകാരിക തലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളെ മൂവരും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ധനുഷിന്റെ ആക്ഷൻ രംഗങ്ങൾക്ക് കയ്യടി ലഭിക്കുന്നുണ്ട്. മമ്മൂട്ടി എന്ന മെഗാ താരത്തിന് മേൽ മമ്മൂട്ടി എന്ന നടനെ എടുത്തു കാണിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. സായി പല്ലവിയുടെ കരിയറിൽ തന്നെ വേറിട്ട് നിൽക്കുന്ന കഥാപാത്രമാണ് ചിത്രത്തിലെ നിത്യ റെഡ്ഢി. ഇന്ദ്രൻസ്, ശ്രീലീല, നസ്രുദീൻ ഷാ എന്നിവരുടെ പ്രകടനവും മികച്ചു നിന്നു. സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ സംഭാവനയും പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ചിത്രത്തിന്റെ മികവിന് മാറ്റ് കൂട്ടുന്ന സംഗീതമാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തുന്നത്.

പതിവ് മാസ് മസാല സിനിമകളുടെ ചേരുവകളിൽ ഒതുങ്ങാതെ മികച്ച തിരക്കഥയും ശക്തമായ കഥാപാത്രങ്ങളും ആക്ഷനും രാഷ്ട്രീയ പശ്ചാത്തലവും ഒരുമിപ്പിക്കുന്ന പാക്കേജ് എന്റർടെയ്‌നറായാണ് 'ഒ.എം'. കേരളത്തിലും മികച്ച പ്രതികരണമാണ് 'ഒ.എം' നേടുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ്. അതിരാവിലെ തന്നെ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുമ്പോൾ, പതിവ് വാണിജ്യ സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒരു ക്ലാസ് മാസ് അനുഭവമാണ് 'ഒ.എം' സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. ശക്തമായ തിരക്കഥയും വൈകാരിക മുഹൂർത്തങ്ങളും ആവേശം പകരുന്ന ആക്ഷൻ രംഗങ്ങളും ഒരുപോലെ ആസ്വദിക്കാനാകുന്ന സിനിമയെന്ന നിലയിലാണ് 'ഒ.എം' ശ്രദ്ധ നേടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam