ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിൽ തലൈവാസൽ വിജയ് , കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി,ഹരീഷ് കണാരൻ,നിർമൽ പാലാഴി,ഷാജു ശ്രീധർ,മേജർ രവി, ദേവൻ,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് വാര്യർ,ഐശ്വര്യ, പൂജ റാം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഹൊറൈസൺ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമിക്കുന്ന അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ് "തേവർ".
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ രാജ് മൊട്ടമ്മൽ,വാസുദേവൻ. നർമ്മവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കി, കുടുംബത്തോടൊപ്പം തിയേറ്ററിൽ ആസ്വദിക്കാവുന്ന വിനോദചിത്രമെന്ന നിലയിലാണ് "തേവർ" അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
