ഡാൻസാഫ് ഉദ്യോഗസ്ഥർക്ക് പിസ്റ്റളിൽ  പ്രത്യേക  പരിശീലനം നൽകാൻ എഡിജിപി പി. വിജയൻ നിർദ്ദേശം  നൽകി

NOVEMBER 20, 2026, 9:59 AM

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ (DANSAF) പോലീസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ  ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകി. 

പോലീസ് കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും അടിയന്തര ഘട്ടങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ അടിയന്തര പരിശീലനം നൽകണമെന്നാണ് നിർദ്ദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിങ് , അസ്സംബ്ലിങ്, ഫയറിങ് എന്നിവ ഇതിൽ ഉൾപ്പെടും.

vachakam
vachakam
vachakam

പരിശീലന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സോൺ ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ടന്ന് എഡിജിപി പി. വിജയൻ അറിയിച്ചു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam