ടി.എന്‍ പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി 

NOVEMBER 20, 2026, 1:01 AM

തൃശൂര്‍: ടി.എന്‍ പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്നും എഐസിസി അംഗമായാണ് പ്രതാപനെ മാറ്റിയത്. 

പുതിയ 81 അംഗ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്ന് എസ്. ശരത്, സൈമണ്‍ അലക്‌സ് എന്നിവരെയാണ് സെക്രട്ടറിമാരായി ഉയര്‍ത്തിയത്.ശരത്തിന് കര്‍ണാടകയുടെയും സൈമൺ  അലക്സിന് തെലങ്കാനയുടെയും ചുമതല നൽകി.

മലയാളിയായ അനിൽ എ. തോമസിന് മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചു. മയൂര എസ്. ജയകുമാറിനെയും ഗണേഷ് കുമാര്‍ യാദവിനെയും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

vachakam
vachakam
vachakam

ഗണേഷ് കുമാര്‍ മഹാരാഷ്ട്രയില്‍ നിന്നും മയൂര തമിഴ്‌നാട്ടില്‍ നിന്നുമുള്ള നേതാക്കളാണ്. അതേസമയം, പുതിയ പട്ടികയില്‍ പ്രതാപന് പുറമെ റോജി എം.ജോണ്‍, പിസി വിഷ്ണുനാഥ്, മാത്യു ആന്റണി എന്നിവരെയും മാറ്റിയിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam