കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മയക്ക് മരുന്ന് കുത്തിവെക്കാൻ ശ്രമം നടത്തിയതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് മംഗലാട് സ്വദേശിയായ യുവാവിനെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് നാദാപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും സിറിഞ്ച് ഉപയോഗിച്ച് ദ്രാവകം കുത്തിവെക്കാൻ ശ്രമിച്ചതായും വിദ്യാർഥികൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
വിദ്യാർഥികളെ പ്രതി കെട്ടിടത്തിൽ പൂട്ടിയിട്ടതിന് ശേഷമാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.ഇയാളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഇറങ്ങിയോടുകയും, പിന്നാലെ നാട്ടുകാരെ വിവരം അറിയിക്കുകയുമായിരിന്നു.എം ഐ എം യത്തീംഖാന ടെക്നിനിക്കൽ സ്കുളിലെ രണ്ടു പ്ലസ് ടു വിദ്യാർഥികളെയാണ് യുവാവ് അപായപ്പെടുത്താൻ ശ്രമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
