മെ​സി​യുടെ പേ​രി​ൽ ത​ട്ടി​പ്പ്;  അ​ബ്ദു​റ​ഹ്‌മാനെ പ്രതിചേർക്കാൻ ഉത്തരവിറങ്ങി

NOVEMBER 20, 2026, 9:40 AM

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ  കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌മാ​നെ​യും പ്രതിചേർക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

മു​ൻ​മ​ന്ത്രി​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ഗ​വ​ർ​ണ​ർ ഓം​പ്ര​കാ​ശ് മാ​ഥൂ​ർ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങി​യ​ത്. 

 കേ​സി​ൽ അ​ബ്ദു​റ​ഹ്‌മാ​നെ കൂ​ടാ​തെ മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി. ​സ​ത്യ​പാ​ല​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മു​ൻ അ​ധ്യ​ക്ഷ​ൻ യു. ​ഷ​റ​ഫ​ലി എ​ന്നി​വ​ർക്കെതിരെയും അന്വേഷണം നടത്തും. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം മു​ൻ മ​ന്ത്രി ഉ​ൾ​പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

vachakam
vachakam
vachakam

നി​ല​വി​ൽ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​മ​ശേ​രി പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി (ആ​ർ​ബി​സി), എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് സ്വ​കാ​ര്യ ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നു​മാ​ണ് അ​ബ്ദു​റ​ഹി​മാ​നെ​തി​രാ​യ ആ​രോ​പ​ണം.

അ​ന​ധി​കൃ​ത​മാ​യി ഇ​ട​പെ​ട​ലു​ക​ളും ക​ത്തി​ട​പാ​ടു​ക​ളും ന​ട​ത്തി​യെ​ന്നാ​ണ് സ​ത്യ​പാ​ല​നെ​തി​രാ​യ ക​ണ്ടെ​ത്ത​ൽ. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കെ സ്പോ​ൺ​സ​ർ​ക്ക് അ​നു​കൂ​ല​മാ​യി ക​രാ​റി​ൽ സാ​ക്ഷി​യാ​യി ഒ​പ്പി​ട്ടെ​ന്നാ​ണ് ഷ​റ​ഫ​ലി​ക്കെ​തി​രാ​യ ആ​രോ​പ​ണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam