ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചവരെ ആക്രമിച്ച് വീണ്ടും കവര്‍ച്ചാശ്രമം

NOVEMBER 20, 2026, 3:17 AM

 നിലമ്പൂർ:  ബാങ്കിൽ നിന്നും പണം പിൻവലിച്ചിറങ്ങിയ ആളുകളിൽ നിന്ന് പണം തട്ടാൻ ശ്രമം.  മലപ്പുറം അങ്ങാടിപ്പുറം എസ്ബിഐ ബാങ്കിൽ നിന്നും പണം പിൻവലിച്ച ഗൂഡലൂർ സ്വദേശികളെ ആക്രമിച്ചാണ് പണം കവരാൻ ശ്രമിച്ചത്. 

 ആക്രമിക്കാൻ ശ്രമിച്ചതോടെ നാട്ടുകാർ സാഹസികമായി തട്ടിപ്പ് സംഘത്തെ തടഞ്ഞു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

ആറ് ലക്ഷം രൂപയാണ് ഗൂഡല്ലൂർ സ്വദേശികൾ ബാങ്കിൽ നിന്നും പിൻവലിച്ചത്.    ഇവർ ബാങ്കിൽ നിന്നും പുറത്തിറങ്ങിയ സമയം മൂന്നംഗ സംഘം പണം കവരാനെത്തുകയായിരുന്നു. 

vachakam
vachakam
vachakam

  അതേസമയം, നിലമ്പൂർ കവർച്ചാക്കേസിൽ പൊലീസ്  നിർണായകമായ വിവരങ്ങൾ കണ്ടെത്തി. സൈബർ തട്ടിപ്പിലൂടെയുള്ള പണമാണ് കവർച്ചയ്ക്ക് ഇരയായ അമരമ്പലം സ്വദേശി ഫിറോസിന്റെ അക്കൗണ്ടിലെത്തിയത്. മ്യൂൾ അക്കൗണ്ടിലെ പണവുമായി ഫിറോസ് മുങ്ങാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയപ്പോളാണ് ഒരു സംഘം ആളുകൾ ഫിറോസിനെ പട്ടാപ്പകൽ സാഹസികമായി ആക്രമിച്ച് പണം കവർന്നത്. അക്കൗണ്ടിലെത്തിയ പണം പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറാനായിരുന്നു ഫിറോസും സൈബർ തട്ടിപ്പ് സംഘവും തമ്മിലുള്ള ധാരണ. ഒരു നിശ്ചിത വിഹിതം പ്രതിഫലമായി ഫിറോസിന് ലഭിക്കുകയും ചെയ്യും.എന്നാൽ ഈ ധാരണ ലംഘിച്ച് പണവുമായി മുങ്ങാനുള്ള ഫിറോസിന്റെ നീക്കങ്ങൾ നേരത്തെ മനസിലാക്കിയ സൈബർ തട്ടിപ്പ് സംഘം കവർച്ച നടത്താൻ മറ്റൊരു സംഘത്തെ ഏൽപ്പിക്കുകയായിരുന്നു. ഈ സംഘമാണ് പണം തട്ടിയെടുത്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam