ആലപ്പുഴ: വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് ബിജെപി നേതാവ് പി എസ് ശ്രീധരൻപിള്ള. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തുന്ന രാജ്യത്തെ ആദ്യത്തെ ആളാണ് താൻ എന്ന് ശ്രീധരൻപിള്ള പറഞ്ഞു.
ആലപ്പുഴ സെഷൻസ് കോടതിയിലാണ് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി ശ്രീധരൻപിള്ള ഹാജരായത്.
അഭിഭാഷക വൃത്തിയോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും പ്രൊഫഷനിലേക്ക് തിരിച്ചെത്തിയതെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ (അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ), സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പി എസ് ശ്രീധരൻപിള്ള പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീധരൻപിള്ളയെ കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ പന്ത്രണ്ട് കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
