സൈബര്‍ തട്ടിപ്പിലൂടെ ഈ വര്‍ഷം നഷ്ടമായത് 420 കോടി രൂപ 

NOVEMBER 20, 2026, 12:20 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 420 കോടി രൂപയെന്ന് പൊലീസ്. മിക്ക തട്ടിപ്പിന് പിന്നിലും ചൈനീസ് സംഘങ്ങളാണെന്നും സൈബർ ഓപ്പറേഷൻ ഐജി പറയുന്നു. 

 സൈബർ തട്ടിപ്പും ഹവാല ഇടപാടു തമ്മിൽ ബന്ധമുണ്ടെന്ന് സൈബർ ഓപ്പറേഷൻ ഐജി പി. പ്രകാശ്  പറഞ്ഞു.  പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് കഴിഞ്ഞ കുറച്ച് നാളായി വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നത്.

ഇങ്ങനെ വരുന്ന മെസേജുകളിലെ ലിങ്കുകൾ ഒരിക്കലും ഓപ്പൺ ചെയ്യരുത്. പരിവാഹനിൽ നിന്നും ഡേറ്റകൾ ചോരുന്നുണ്ടെന്നും സൈബർ തട്ടിപ്പ് സംഘം കോളജ് വിദ്യാർത്ഥികളെ സ്വാധീനിച്ച് അക്കൗണ്ടുകള്‍ വാടകക്കെടുക്കുന്നുണ്ടെന്നും പ്രകാശ്  പറഞ്ഞു. 

vachakam
vachakam
vachakam

  അറിയാത്ത നമ്പരുകളിൽ നിന്നുമുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാനോ, ഒടിപി, പിൻ നമ്പർ ഷെയർ ചെയ്യാനോ പാടില്ല. അക്കൌണ്ട് ഹാക്ക് ചെയ്തെന്ന് അറിഞ്ഞാലുടൻ ബാങ്കുമായി ബന്ധപ്പെട്ട് മരവിപ്പിക്കണമെന്നും അല്ലെങ്കിൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam