ദില്ലി: മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാൻ അനുമതിയില്ലാതെ മുറിക്ക് മുന്നിൽ പോയതിൽ ദില്ലിയിലെ കേരള ഹൗസ് ജീവനക്കാർക്കെതിരെ നടപടി.
ചുമതല ഇല്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ റൂമിനടുത്തേക്ക് പോകരുതെന്നാണ് നിർദേശം. ഈ നിർദ്ദേശം ലംഘിച്ച്ബുധനാഴ്ച മുഖ്യമന്ത്രി കേരള ഹൗസിൽ എത്തിയപ്പോൾ റൂമിന് മുന്നിൽ പോയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
സിബി ജോസ്, പി.സി സുരേഷ് കുമാർ എന്നിവർക്കാണ് റെസിഡൻറ് കമ്മിഷ്ണറുടെ നിർദേശ പ്രകാരം കൺട്രോളർ നോട്ടീസ് നൽകിയത്.
തിരക്ക് കുറയ്ക്കാനാണ് ഇത്തരമൊരു നിർദേശമെന്നാണ് കേരള ഹൗസ് അധികൃതർ നൽകുന്ന വിശദീകരണം. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനോ ഉമ്മൻ ചാണ്ടിയോ ഉണ്ടായിരുന്നപ്പോൾ ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
