പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവം; ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ജില്ലാ കലക്ടറുടെ ഉത്തരവ്

NOVEMBER 20, 2026, 8:27 AM

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാലുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഫാക്ടറി താൽക്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ട് ജില്ലാ കലക്ടർ. 

ഇന്നലെ വൈകീട്ട് ആറരയോടെ ആമസോൺ പ്ലൈവുഡ് കമ്പനിയിലായിരുന്നു അപകടം നടന്നത്.അസം സ്വദേശിയായ ജമാലിന്റെ മകനാണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവായ ജമാൽ.

നവംബർ 24ന് സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നത് വരെ ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് കലക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.സ്ഥാപനത്തിൽ കൃത്യമായ രജിസ്റ്ററോ മറ്റ് രേഖകളോ സൂക്ഷിച്ചിട്ടില്ലെന്ന് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam