പി.ജെ ജോസഫ് കാര്‍ഷിക വികസന സമിതി ചെയര്‍മാനാകും

NOVEMBER 20, 2026, 12:26 AM

 തിരുവനന്തപുരം: മുതിർന്ന കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാനാകും. 

 കാബിനറ്റ് റാങ്കോടെ പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകും. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി.പാലാ എംഎൽഎ മാണി സി. കാപ്പൻ നോർക്ക വൈസ് ചെയർമാനാകും. 

 എന്നാൽ ബോർഡ്-കോർപ്പറേഷനിലും പരിഗണന വേണമെന്നാണ് കാപ്പന്റെ ആവശ്യം.  എം.കെ. മുനീറിനും ജി. ദേവരാജനും കാബിനറ്റ് പദവി നൽകിയിട്ടും പി.ജെ. ജോസഫിനു പദവി ലഭിക്കാത്തതിൽ കേരള  കോൺഗ്രസിന് അമർഷം ശക്തമായിരുന്നു. 

vachakam
vachakam
vachakam

 ഇതിനിടെ ആയിരുന്നു കൂടിക്കാഴ്ച. ബോർഡ് കോർപറേഷൻ വിഭജനത്തിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പി.ജെ. ജോസഫിന് പദവി  നൽകുന്നതിൽ ഒരു കോൺഗ്രസ് നേതാവിനും എതിർപ്പില്ലെന്ന് മോൻസ് ജോസഫ്   പറഞ്ഞു.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam