ഒ.എം' 'എ.ഒ.ടി'യും തിയേറ്ററുകളിൽ; മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചുള്ള പ്രോമോ വീഡിയോ വൈറൽ

NOVEMBER 19, 2026, 10:49 AM

മമ്മൂട്ടിയും ധനുഷ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രം ഓമും (ഒ.എം) ദുൽഖർ സൽമാൻ ചിത്രം 'ആകാശം ലോ ഓക താര'യും (എ.ഒ.ടി) തിയറ്ററുകളിൽ. അച്ഛന്റേയും മകന്റേയും സിനിമകൾ ഒരേസമയം തിയറ്ററിൽ എത്തുന്ന സന്തോഷത്തിലാണ് ആരാധകർ. ഇതിന് മാറ്റ് കൂട്ടാനായി പുതിയൊരു പ്രോമോ വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ദുൽഖറിന്റെ എ.ഒ.ടിയെ കുറിച്ച് മമ്മൂട്ടിയും ഓമിനെ കുറിച്ച് ദുൽഖറും പറയുന്നത് വീഡിയോയിൽ കാണാം. പുറത്തുവന്ന് മിനിറ്റുകൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

https://www.facebook.com/share/r/14xq4RXRMz3/

'അമരൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഓം. സായി പല്ലവി, ശ്രീലീല എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിൽ ബർമ കാർത്തിക്കേയൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏകദേശം ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം വീണ്ടും തമിഴ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നായകനായി എത്തുന്ന ധനുഷിന്റെ കഥാപാത്രം എന്താണെന്നിപ്പോഴും സസ്‌പെൻസായി തുടരുകയാണ്. ചിത്രത്തിൽ നിത്യ റെഡ്ഡി എന്ന സി.ബി.ഐ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണാവകാശം എടുത്തിരിക്കുന്നത്. ചിത്രത്തിന് മികച്ച ഇനിഷ്യൽ കളക്ഷൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നസ്രുദീൻ ഷാ, ഇന്ദ്രൻസ്, രേണു ദേശായി, കലൈറാണി, സഞ്ജയ് സ്വരൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

vachakam
vachakam
vachakam

പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രം ആണ് 'ആകാശംലോ ഒക താര'. പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായ കല്പനയായി എത്തുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. 'മഹാനടി', 'സീതാ രാമം', 'ലക്കി ഭാസ്‌കർ' തുടങ്ങിയ ചിത്രങ്ങളിലൂടെ നായകനായി തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും 'ആകാശംലോ ഒക താര'യ്ക്കുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam