പ്രേക്ഷകരുടെ ഇടയിൽ ഏറെ കൗതുകം നൽകുന്ന യുവനിരയിലെ ശ്രദ്ധേയരായ സംഗീത് പ്രതാപും,മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ ഡിയർ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ ലുക്ക് പുറത്തുവിട്ടു.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി ഇരുപത്തിയൊമ്പതിനാണ് പ്രദർശനത്തിനെത്തുന്നത്.
കൈയ്യിൽ ചായക്കപ്പുമേന്തി ഒരു ഗോവണി പ്പടിയിൽ പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിൻ്റേയും, മമിതയുടേയും കൗതുകമുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അപ്ഡേഷനുകൾ പുറത്തുവിട്ടിട്ടുള്ളത്. ഈ പോസ്റ്റർ ഉൾപ്പടെ മുമ്പ് പുറത്തുവിട്ടതെല്ലാം ഇത്തരത്തിലുള്ള താണ്.ചിത്രത്തിലുടനീളം ഈ ഹാപ്പി മൂഡ് പ്രതീക്ഷിക്കാം.
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം.ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ് .
ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
