ട്രെയ്‌ലർ വൈറൽ !! ആരാണ് കറുത്തച്ചൻ എന്ന സസ്‌പെൻസ്! 'മായൻ' ഡിസംബർ 3ന് പ്രദർശനത്തിനെത്തും

NOVEMBER 24, 2026, 7:34 AM

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'മായൻ  ചാപ്ടർ 1' ഡിസംബർ 3ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 1.5 മില്യൺ വ്യൂസ് ഇതുവരെ ലഭിച്ച ട്രൈലറിന്റെ വിവിധ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ചിത്രത്തിന്റെ ഹൈപ്പിനെ സൂചിപ്പിക്കുന്നു.  ആകാംഷയും ഉദ്വേഗമുണർത്തുന്ന ട്രെയിലറിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ലോകത്തെയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് 'മായൻ' അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങൾക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമാണ് ട്രെയ്‌ലർ നൽകുന്ന സൂചന. കേരളത്തിൽ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂർവവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട് ' എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണർത്തുന്ന ഘടകമാണ്. മനുഷ്യന്റെ വിശ്വാസങ്ങൾക്കും ഭയങ്ങൾക്കും അപ്പുറത്ത് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം നൽകുക.'ബിയോണ്ട് ദി ഷാഡോസ് ' എന്ന ടാഗ്‌ലൈനും ഈ നിഗൂഢതയുടെ സ്വഭാവം വ്യക്തമാക്കുന്നു.


vachakam
vachakam
vachakam

ജയസൂര്യ അവതരിപ്പിക്കുന്ന ജേസൺ വർഗീസ് എന്ന പോലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ലോകത്ത് അയാൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന ആകാംക്ഷയാണ് ട്രെയ്‌ലർ സൃഷ്ടിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം നൈല ഉഷ, വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ഐശ്വര്യ രാജ്, ആർഷ ബൈജു, കെ.പി.എ.സി ലീല, ജെയിംസ് ഏലിയ, ജയരാജ് വാര്യർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെയും കഥയുടെ പൂർണമായ പശ്ചാത്തലത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന രീതിയിലാണ് പ്രോമോകളും ഗാനവും അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

'കളങ്കാവൽ' എന്ന ബ്ലോക്ക് ബസ്റ്റർ മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിൻ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'മായൻ'. തിരക്കഥ ഒരുക്കുന്നത് ജിതിൻ കെ. ജോസും റാഫിയും ചേർന്നാണ്. ഫൈസൽ അലി ഒരുക്കിയ ദൃശ്യങ്ങൾ മുജീബ് മജീദിന്റെ സംഗീതം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'കൊള്ളിപ്രാക്ക് ' സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്‌സൽ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, പി.ആർ.ഒ: വിപിൻ കുമാർ വി, സ്റ്റിൽസ്: സിനത് സേവ്യർ, ഡിസ്ട്രിബൂഷൻ: സെഞ്ച്വറി ഫിലിംസ്, മ്യൂസിക് റൈറ്റ്‌സ്: യൂണിവേഴ്‌സൽ മ്യൂസിക്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി, ട്രെയ്‌ലർ എഡിറ്റ്: ബസോദ് ടി ബാബുരാജ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, യെല്ലോ ടൂത്ത്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam