കണ്ണൂർ: മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്പെൻഷൻ നടപടി പിൻവലിച്ചു.കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്.
മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതുമായി ബന്ധപ്പെട്ട് ടി ഓ മോഹനൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ സസ്പെൻഡ് ചെയ്തത്.
വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
