തൃശൂർ: തൃശൂരിൽ കമിതാക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
സതേൺ കോളേജിന് സമീപമുള്ള റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ (29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ (41) എന്നിവരാണ് മരിച്ചത്.fgy
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും, ഈ ബന്ധത്തെച്ചൊല്ലി രണ്ട് കുടുംബങ്ങളുടെയും ഭാഗത്തുനിന്ന് ഇവർക്ക് താക്കീത് നൽകിയിരുന്നതായും വിവരമുണ്ട്. അഖിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രമ്യയ്ക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
