പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു.വിഷയത്തിൽ ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്.
ദര്‍ശനത്തിനായി എത്തുന്നവര്‍ കഴിയുന്നതും വെര്‍ച്വല്‍ ക്യൂ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രം യാത്ര തിരിക്കണമെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര വ്യക്തമാക്കിയിരുന്നു.ഏതെങ്കിലും സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീര്‍ത്ഥാടകര്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തി സ്‌പോട്ട് ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പമ്പയിലേക്ക് പോകാവൂ എന്നും അറിയിച്ചിട്ടുണ്ട്.
ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങൾക്ക് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും എഡിഎം പ്രതികരിച്ചു.പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതി അനുമതിയുണ്ട്.ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ദിലീപ് കെ. കൈനിക്കര വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
