എവിടെ പോകുന്നു, എങ്ങനെ പോകുന്നു എന്നത് സംബന്ധിച്ച വ്യക്തമായ സുതാര്യത വേണം; മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെ വിമർശനവുമായി പി രാജീവ്

NOVEMBER 24, 2026, 5:36 AM

കൊച്ചി: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി രാജീവ് രംഗത്ത്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.ഓരോ കമ്പനികൾ പ്രത്യേകമായുള്ള വിമാനങ്ങൾ ഏർപ്പാട് ചെയ്യുകയാണ്. അതാരാണെന്ന് മുഖ്യമന്ത്രി പറയാതെ ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടതെന്നും വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷമുള്ള യാത്ര അങ്ങേയറ്റം നിഗൂഢമാണെന്നും പി. രാജീവ് വ്യക്തമാക്കി.ഈ വിഷയത്തിൽ ജനങ്ങളുടെ മുൻപിൽ വസ്തുതകൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി എവിടെ പോകുന്നു, എങ്ങനെ പോകുന്നു എന്നത് സംബന്ധിച്ച വ്യക്തമായ സുതാര്യത വേണം. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണെന്നും, ആ യാത്ര ആരാണ് സ്പോൺസർ ചെയ്തതെന്ന് വ്യക്തമാക്കണമെന്നും പി രാജീവ് കൂട്ടിച്ചേത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam