പത്തുവയസുകാരിയെ 70-കാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ

NOVEMBER 24, 2026, 2:57 AM

മലപ്പുറം: പത്തുവയസുകാരിയെ 70-കാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 46-കാരനും അറസ്റ്റില്‍. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തിൽ തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്.കഴിഞ്ഞ ഏപ്രിലിലാണ് സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. 

പിന്നാലെ കുട്ടിയെ അവിടെവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.ഇത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു.തുടര്‍ന്ന് ഇയാള്‍ ഒളിച്ചിരുന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

vachakam
vachakam
vachakam

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ നൗഫലിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam