ശബരിമലയില്‍ തിരക്കേറുന്നു; ഇന്നലെയെത്തിയത് 75,234 തീർത്ഥാടകർ

NOVEMBER 24, 2026, 3:12 AM

പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക്.മണ്ഡലകാലം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തവരും തീർത്ഥാടനത്തിന് എത്തുന്നവരും തമ്മില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ദൂരുഹതയുണ്ടോയെന്നതില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ തീർത്ഥാടകരുടെ എണ്ണം കൂടിയത്. 

75,234 തീർത്ഥാടകർ ഇന്നലെ രാത്രി 12 മണിവരെ ദ‍ർശനത്തിന് എത്തി. ഈ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ തീർത്ഥാടകർ എത്തിയത് ഇന്നലെയാണ്. ഇന്ന് 11 മണിവരെ 35,000 തീർത്ഥാടകരും മല ചവിട്ടി. 

അതേസമയം, വെർച്വല്‍ ക്യൂ ബുക്കിങ് പെട്ടെന്ന് തീരുന്നതിലെ പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരം കണ്ടെത്താനായിട്ടില്ല. സ്പോട്ട് ബുക്കിങ് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam