കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസ് പ്രതി സുഹൈൽ സജീവിൻറെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ് . ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സുഹൈൽ എക്‌സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ഒക്ടോബർ 11നാണ് മദ്യപിച്ച് അമിതവേഗത്തിൽ 19കാരനായ സുഹൈൽ ഓടിച്ച കാർ ഇടിച്ച് രണ്ട് യുവതികളടക്കം മൂന്നു പേർ മരിച്ചത്.
അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതൽ പ്രതി മദ്യലഹരിയിലായിരുന്നു. മദ്യ ലഹരിയിലാണ് പ്രതി വാഹനം ഓടിച്ചിരുന്നത്. ഉച്ചയ്ക്ക് കടവന്ത്രയിലെ ബാറിലും വൈകിട്ടോടെ പാലാരിവട്ടത്തെ ബാർ ഹോട്ടലിലും വച്ച് പ്രതി മദ്യപിച്ചു. പിന്നീട് രാത്രിയിൽ നെടുമ്പാശേരിയിലെ ബാർ ഹോട്ടലിൽ നിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ ബിൽ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു.
കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. 23 വയസിന് താഴെയുള്ളവർക്ക് മദ്യം നൽകാൻ പാടില്ലെന്ന കേരള അബ്കാരി ആക്ട് പ്രകാരം സുഹൈൽ മദ്യപിച്ച മൂന്നു ബാറുകൾക്കെതിരെയും എക്‌സൈസ് നടപടി എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
