തിരുവനന്തപുരം: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കൽ പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷം നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ബാഗുകളുടെ ഭാരത്തിന്‍റെ പത്ത് ശതമാനത്തിൽ താഴെയായി ബാഗിന്‍റെ ഭാരം കുറയ്ക്കാനാണ് നീക്കം.
ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണം. രണ്ട് സെറ്റ് പാഠ പുസ്തകങ്ങൾ ഒന്ന് വീട്ടിലും ഒന്ന് സ്കൂളിലും സൂക്ഷിക്കുന്ന രീതിയിലുള്ള ക്രമീകരണം നടപ്പാക്കും.ഡിജിറ്റൽ പഠനസൗകര്യങ്ങൾ കൂട്ടാനും ആലോചനയുണ്ട്.കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളിൽ തന്നെ ലഭ്യമാക്കും.
ലോവര്‍ പ്രൈമറി വിഭാഗത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന്, വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ എല്‍പി, യുപി വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
