കൊച്ചി: ആലുവ പാലസ് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ചാശ്രമം.
രാവിലെ ജീവനക്കാരെത്തിയപ്പോൾ സ്ഥാപനത്തിൻറെ ഷട്ടറിൻറെ പൂട്ട് തകർത്ത നിലയിൽ കാണപ്പെട്ടത്. കെഎൽഎം ആക്‌സിവ ഫിൻ ഫെസ്റ്റ് ആലുവ ശാഖയിലാണ് കവർച്ചയ്ക്ക് ശ്രമം നടന്നത്.
ഈ സ്ഥാപനത്തിൻറെ താഴെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ മോഷണശ്രമമുണ്ടായിട്ടില്ല. ആലുവ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥാപനത്തിലെ സിസിടിവി മോഷ്ടാക്കൾ നശിപ്പിച്ചു. മറ്റൊരിടത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ മൂന്നംഗ സംഘമാണ് കവർച്ചയ്‌ക്കെത്തിയതെന്ന് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
