മിഷന്‍ ചക്കക്കൊമ്പന്‍; ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

NOVEMBER 24, 2026, 7:10 AM

ഇടുക്കി: മിഷന്‍ ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.

തടാകക്കരയില്‍ തുടരുന്ന ഒറ്റയാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി റിപ്പോര്‍ട്ട്.ഇന്നലെ തടാകം നീന്തിക്കടന്ന് തുരുത്തിലെത്തിയ ഒറ്റയാന്‍ ഇന്ന് പുലര്‍ച്ചെ 80 ഏക്കറിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. നിലവില്‍  വനം വകുപ്പ് സംഘം പൂര്‍ണ സജ്ജരാണ്.

അതേസമയം, വിനോദ സഞ്ചാര മേഖലക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവ നിരോധിച്ചു. ഇതിനുപുറമെ ഇന്ന് രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വരും. ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam