സ്വകാര്യ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അനുമതി കൂടാതെ സിനിമയില്‍ ഉപയോഗിച്ചു; 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫ്ലിക്സിനും എതിരെ കേസെടുക്കും

NOVEMBER 22, 2026, 10:46 PM

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമ നിര്‍മ്മാതാവിനും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനും എതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അനുമതി കൂടാതെ സിനിമയില്‍ ഉപയോഗിച്ചതിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ നിര്‍ദേശം. നിര്‍മ്മാതാവ് മാര്‍ട്ടിന്‍ പ്രക്കാട്ട് അടക്കമുള്ളവരെ പ്രതിയാക്കും. ഐടി നിയമത്തിന്റെ വകുപ്പുകള്‍ വെച്ചാണ് കേസെടുക്കുക. ഇലക്ട്രോണിക്സ് വഴിയുള്ള വഞ്ചനാകുറ്റവും ചുമത്തും.

സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഫോണിലേക്ക് വിദേശത്ത് നിന്ന് ഉള്‍പ്പെടെ നിരന്തരം കോളുകള്‍ വരികയാണ്.നമ്പര്‍ സിനിമയില്‍ നിന്നും മാറ്റണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും അങ്ങിനെ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍, പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയില്‍ പോയതും കേസെടുക്കാന്‍ നിര്‍ദേശിച്ചതും. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam