ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് സമനില മാത്രം. 352 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സിൽ ഗ്ലെൻ ഫിലിപ്‌സിന്റെയും ഡാരിൽ മിച്ചലിന്റെയും ചെറുത്തുനിൽപ്പിലൂടെ വിൻഡീസ് സമനില പിടിച്ചു.
രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം പരാജയമൊഴിവാക്കാൻ ക്രീസിലിറങ്ങിയ ന്യൂസിലൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെ ഇരു ടീമും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
126 പന്തിൽ 26 റൺസുമായി ഗ്ലെൻ ഫിലിപ്‌സും 186 പന്തിൽ 49 റൺസുമായി ഡാരിൽ മിച്ചലും പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തപ്പോൾ അൻഷുൽ കാംബോജും വാഷിംഗ്ടൺ സുന്ദറും ജസ്പ്രീത് ബുംറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 175 റൺസെടുത്ത് ന്യൂസിലൻഡിന് തകർച്ചയിൽ നിന്ന് കരകയറ്റിയ ഹെൻറി നിക്കോൾസാണ് കളിയിലെ താരം. രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിൽ ആരംഭിക്കും. സ്‌കോർ ന്യൂസിലൻഡ് 368, 239 /5, ഇന്ത്യ 720/9.
അവസാന ദിനം ഡെവോൺ കോൺവെയെയും(65) രചിൻ രവീന്ദ്രയയെയും(37) തുടക്കത്തിലെ വീഴ്ത്തി ഇന്ത്യ വിജയപ്രപതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ പിച്ചിൽ നിന്ന് പേസർമാർക്കോ സ്പിന്നർമാർക്കോ യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റ് വീഴ്ത്താനാവാതെ ഇന്ത്യൻ ബൗളർമാർ വിയർത്തു. ലഞ്ചിന് പിന്നാലെ രണ്ടാം സെഷനിൽ ടോം ബ്ലണ്ടലിനെ(15) കൂടി മടക്കി അൻഷുൽ കാംബോജ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും ഫിലിപ്‌സിന്റെയും മിച്ചലിന്റെയും ചെറുത്തുനിൽപ്പ് വിജയപ്രതീക്ഷ തകർത്തു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. മത്സരം സമനിലയിൽ കലാശിച്ചതോടെ പോയിന്റ് പട്ടികയിൽ മുന്നേറാനുള്ള അവസരം നഷ്ടമായ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾക്കും കനത്ത തിരിച്ചടിയേറ്റു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
