യുവേഫാ നേഷൻസ് ലീഗ്: ക്വാർട്ടർ ഫൈനൽ മത്സരക്രമം റെഡി

NOVEMBER 22, 2026, 3:27 AM

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ മൽസരക്രമം പുറത്തുവന്നു. ലോകചാമ്പ്യന്മാരായ സ്‌പെയ്‌നിന് ഫ്രാൻസാണ് എതിരാളി. ലോകകപ്പ് സെമിയിൽ ഫ്രാൻസിനെ സ്‌പെയിൻ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചിരുന്നു. മറ്റ് ക്വാർട്ടറുകളിൽ നോർവേ ഇംഗ്ലണ്ടിനേയും നെതർലൻഡ്‌സ് പോർച്ചുഗലിനേയും ബെൽജിയം ജർമനിയേയും നേരിടും. ഇരുപാദങ്ങളായി നടക്കുന്ന ക്വാർട്ടർ മാർച്ച് 25 മുതൽ 30 വരെ നടക്കും.

സ്‌പെയിൻ  ഫ്രാൻസ് ആദ്യ പാദ പോരാട്ടം മാർച്ച് 26നാണ്. ഇംഗ്ലണ്ടിനേയും ക്രൊയേഷ്യയേയും ചെക്ക് റിപ്പബ്ലിക്കിനേയും തോൽപ്പിക്കാനായ സ്‌പെയിന് രണ്ടാം പാദത്തിൽ ഇംഗ്ലണ്ടിനോട് തോൽവി നേരിട്ടു. ഈ ക്ഷീണത്തിന് ശേഷമാണ് ഫ്രാൻസിനെ നേരിടാൻ പോകുന്നത്. മറുവശത്ത് ഫ്രാൻസിന് ഇറ്റലിയോട് രണ്ടാം പാദത്തിൽ തോൽക്കേണ്ടി വന്നെങ്കിലും ബെൽജിയത്തേയും തുർക്കിയേയും തകർക്കാൻ അവർക്കായി.

അതേ സമയം ഗ്രൂപ്പ് എ4ലെ റണ്ണറപ്പുകളായാണ് നോർവേ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. എർലിങ് ഹാലണ്ടിന്റെ മികവാണ് നോർവേയുടെ കരുത്ത്. ഇംഗ്ലണ്ട് ഗ്രൂപ്പ് എ3യിലെ ചാമ്പ്യന്മാരായാണ് ക്വാർട്ടറിൽ ഇറങ്ങുന്നത്. ഇതുവരെ നാഷൻസ് ലീഗ് നേടാത്ത ഇംഗ്ലണ്ട് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അവസാന മത്സരത്തിൽ സ്‌പെയിനെ തോൽപ്പിച്ച കരുത്തോടെയാണ് ഇംഗ്ലണ്ട് വരുന്നത്. ക്രൊയേഷ്യയെ 7-0ന് തകർത്തുവിട്ട കണക്കും ഇംഗ്ലണ്ടിന് കരുത്താകുന്ന കാര്യമാണ്.

vachakam
vachakam
vachakam

നെതർലൻഡ്‌സിനും പോർച്ചുഗൽ വെല്ലുവിളിയാണ് മറികടക്കേണ്ടത്. ഗ്രൂപ്പ് എ2ലെ റണ്ണറപ്പുകളാണ് നെതർലൻഡ്‌സ്. അവസാന മത്സരത്തിൽ ജർമനിയോട് 5-0ന് തോൽക്കേണ്ടി വന്നതിന്റെ ക്ഷീണം മറന്ന് തിരിച്ചെത്താനാവും നെതർലൻഡ് ലക്ഷ്യമിടുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത പോർച്ചുഗൽ ചരിത്രം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രൂപ്പ് എ4ലെ ചാമ്പ്യന്മാരാണ് പോർച്ചുഗൽ.

ബെൽജിയം ജർമനിയോടാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എ1ലെ റണ്ണേഴ്‌സപ്പാണ് ബെൽജിയം. ഫ്രാൻസിനോട് തോറ്റെങ്കിലും ഇറ്റലിയേയും തുർക്കിയേയും വിറപ്പിക്കാൻ സാധിച്ച കരുത്തോടെയാണ് ബെൽജിയത്തിന്റെ വരവ്. അതേ സമയം ജർമനി ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് എ2ലെ ജേതാക്കളാണ് ജർമനി. നെതർലൻഡ്‌സിനേയും സെർബിയയേയും ഗ്രീസിനേയും തോൽപ്പിച്ച് കരുത്തുകാട്ടിയ ജർമനിക്ക് ഇത്തവണ കപ്പ് നേടാൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam