64 കളങ്ങളും 32 കരുക്കളുമുള്ള ചെസ് ബോർഡിന് ഇരുപുറവുമായി ഇരുപത് വയസ് വീതമുള്ള രണ്ടുപേർ. അതിലാരാകും ഇനി ലോകചെസ് ഭരിക്കാൻ പോകുന്നതെന്ന ആകാംക്ഷയിൽ ലോകം. അതിലൊരാൾ നിലവിലെ ലോകചാമ്പ്യനാണ്; ഇന്ത്യയുടെ അഭിമാനമായ ഡി.ഗുകേഷ്. എതിരാളിയാകുന്നത് കാൻഡിഡേറ്റ്‌സ് ചാമ്പ്യൻഷിപ്പിൽ ഒറ്റമത്സരം പോലും തോൽക്കാതെ വന്ന ഉസ്ബക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ ജാവോഖിർ സിന്ദറോവും. ഈ മാസം 24ന് സ്വിറ്റ്‌സർലാൻഡിലെ ജനീവയിലാണ് പുതിയ ലോകചാമ്പ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കമാകുന്നത്.
രണ്ട് വർഷം മുമ്പ് സിംഗപ്പൂരിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ അന്നത്തെ ലോകചാമ്പ്യൻ ചൈനയുടെ ലിംഗ് ഡിറനെ അട്ടിമറിച്ച്, ലോക ചെസ് ചാമ്പ്യൻപട്ടം വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയിലേക്ക് എത്തിച്ച വിസ്മയപ്രതിഭയാണ് ഗുകേഷ്. ലോകകിരീടം നേടുന്നതിനേക്കാൾ പ്രയാസമാണ് അത് നിലനിർത്തുന്നതെന്ന തിരിച്ചറിവുമായാണ് ഗുകേഷ് സിന്ദറോവിനെ നേരിടാൻ ഒരുങ്ങുന്നത്.
നിലവിലെ ഫോമിലും റേറ്റിംഗിലും ഗുകേഷിനെക്കാൾ വളരെ മുന്നിലാണ് സിന്ദറോവ്. 12 വയസ്സും 10 മാസവും പ്രായമുള്ളപ്പോൾ ഗ്രാൻഡ്മാസ്റ്ററായ സിന്ദറോവ് 2025ൽ ഗോവയിൽ നടന്ന ഫിഡെ ലോകകപ്പ് ചാമ്പ്യനാണ്.
ഡി. ഗുകേഷ് - റേറ്റിംഗ് 2710, ലോക റാങ്ക് 26.
സിന്ദറോവ് - റേറ്റിംഗ് 2782, ലോക റാങ്ക് 4
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
