വെല്ലിംഗ്ടൺ : കിവീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നാലുപേസർമാരെ കളിപ്പിച്ചിട്ടും പരിയസമ്പനായ മുഹമ്മദ് സിറാജിന് അവസരം നൽകാതിരുന്നത് കടുത്തവിമർശനത്തിന് ഇടയാക്കി. സുനിൽ ഗാവസ്‌കറും രവി ശാസ്ത്രിയുമടക്കമുള്ള മുൻ താരങ്ങൾ കോച്ച് ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. രവീന്ദ്ര ജഡേജയെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചതിലും വിമർശനമുയർന്നിട്ടുണ്ട്.
ബുംറയ്‌ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അൻഷുൽ കാംബോജ്,ആകാശ്ദീപ് എന്നിവർക്കാണ് ഗംഭീർ അവസരം നൽകിയത്. 70 റൺസിനിടെ ആദ്യ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ പിന്നീട് 50 ഓവറിലേറെ വിക്കറ്റില്ലാതെ വിഷമിച്ച സാഹചര്യത്തിലാണ് സിറാജിന്റെ അഭാവം ചർച്ചയായത്. ന്യൂസിലാൻഡിൽ ഇന്ത്യ എ ടീമിനുവേണ്ടി നാലുവിക്കറ്റ് വീഴ്ത്തിയ സിറാജ് നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു.
എന്നിട്ടും ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ മാത്രമാണ് അവസരം നൽകിയത്. അതിൽ രണ്ട് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. എന്നിട്ടും സിറാജിനെ തഴഞ്ഞതാണ് ചോദ്യങ്ങൾ ഉയർത്തിയത്. ആകാശ്ദീപിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഗംഭീർ സിറാജിനെ ബലിയാടാക്കുകയാണെന്നും ടീമിലേക്കുള്ള വിളി കാത്തിരുന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഷാമിയെപ്പോലെ സിറാജിന്റെ കരിയറും അവസാനിപ്പിക്കാൻ ഗംഭീർ കളിക്കുന്ന കളിയാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇന്ത്യയെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ലാത്ത താരമാണ് സിറാജ്, വിദേശ മണ്ണിൽ മികച്ച റെക്കോർഡുള്ള ബൗളറെ മാറ്റിനിർത്തിയതിനെ ചോദ്യം ചെയ്ത് ഗവാസ്‌കർ പറഞ്ഞു. പിച്ചിൽ ഏകദേശം 15 മില്ലിമീറ്റർ നീളത്തിൽ പുല്ലുണ്ടായിരുന്നതിനാൽ ഹിറ്റ് ദ ഡെക്ക് രീതിയിൽ പന്തെറിയുന്നവരെയാണ് ഇന്ത്യ പരിഗണിച്ചത്. മത്സരത്തിനു മുമ്പ് കടുത്ത തീരുമാനമാണെന്ന് ക്യാപ്ടൻ ഗിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കാറ്റുള്വ വില്ലിംഗ്ടണിൽ ഇത്തരം തന്ത്രങ്ങളേക്കാൾ പ്രധാനം കളിക്കാരുടെ സ്ഥിരതയാർന്ന പ്രകടനത്തിനാണെന്ന് ഗവാസ്‌കർ തിരിച്ചടിച്ചു.
വൊബിൾ സീം എറിയാനും മികച്ച ലെങ്തിൽ ദീർഘനേരം പന്തെറിയാനുമുള്ള സിറാജിന്റെ കഴിവ് ന്യൂസിലൻഡിലെ അന്തരീക്ഷത്തിന് ഏറെ അനുയോജ്യമാണ്. വിദേശമണ്ണിൽ പഴയ പന്തിൽ കൂട്ടുകെട്ടുകൾ തകർത്ത് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച ചരിത്രം സിറാജിനുണ്ട്.
എന്നാൽ ടീം മാനേജ്‌മെന്റ് നിലവിലെ സാഹചര്യത്തിൽ അനുയോജ്യമായ ഏറ്റവും മികച്ച ഇലവനെയാണ് മാനേജ്‌മെന്റ് തിരഞ്ഞെടുത്തതെന്ന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
