ഫേസ്ക്രീം വിഷബാധയിലൂടെ 17 കാരിക്ക് വൃക്കരോഗം പിടിപെട്ട സംഭവം; ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം

NOVEMBER 21, 2026, 8:21 AM

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. തുടർനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി.

മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിയുടെ വൃക്ക തകരാറിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പിലെ തന്നെ മെഡിക്കൽ ഓഫീസറായ ഡോ. കെ.പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കെ.പ്രതിഭ പരാതിയിൽ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് പല പലതരത്തിലുള്ള ഫേസ് ക്രീമുകളും ഓൺലൈൻ ആയിട്ടും കടകളിലും വിൽക്കുന്നുണ്ട്. ഇവയിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കണമെന്നായിരുന്നു ഡോക്ടറുടെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam