തിരുവനന്തപുരം: പത്മജ വേണുഗോപാലിന്‍റെ കോൺഗ്രസ് പ്രവേശനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുന്നു.ബിജെപിയിലായിരുന്നപ്പോൾ കോൺഗ്രസിനെതിരെ പറഞ്ഞതെല്ലാം തിരുത്തിപ്പറയണമെന്നാണ് ഉയരുന്ന ആവശ്യം.
കോൺഗ്രസിലേക്കുള്ള പത്മജയുടെ മടക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തിയിരുന്നു.കോൺഗ്രസിനെ വഞ്ചിച്ചവരും ഒറ്റു കൊടുത്തവരും പാർട്ടിയിലേക്ക് തിരിച്ചു വരാനുള്ള തീവ്രശ്രമത്തിലാണ്. ചെങ്കൊടിയും താമരയും തേടിപ്പോയവർ അധികാരത്തിൻ്റെ തേൻ നുകരാൻ ശ്രമിച്ച വർഗ്ഗവഞ്ചകരാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ സ്വീകരിക്കാൻ ബൊക്കയുമായി കാത്തിരിക്കുന്നവർ ഒരു മോഹങ്ങളുമില്ലാതെ ഇത്രയും കാലം പാർട്ടിക്ക് വേണ്ടി ജീവൻ കൊടുത്ത സാധാരണ പ്രവർത്തകരെക്കൂടി ഓർക്കണമെന്ന് നിജേഷ് അരവിന്ദ് ഫേസ്ബുക്കിൽ കുറിച്ചു.
പരസ്യമായി യുവ നേതാക്കളടക്കം രംഗത്തെത്തിയതോടെ കോൺഗ്രസിലേക്ക് തിരികെയെത്തുന്ന കാര്യത്തിൽ തിടുക്കപ്പെട്ട് നേതൃത്വത്തെ സമീപിക്കേണ്ടെന്ന തീരുമാനത്തിലാണ് പത്മജ.മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
