കാനഡയിൽ സ്ഥിരതാമസത്തിന് പുതിയ അവസരം; ഗ്രാമീണ കുടിയേറ്റ പദ്ധതി സ്ഥിരമാക്കി, 2027ൽ 5,500 പേർക്ക് അവസരം

NOVEMBER 20, 2026, 10:03 PM

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും പുതിയ പ്രതീക്ഷ നൽകിക്കൊണ്ട് ഗ്രാമീണ കുടിയേറ്റ പദ്ധതിയായ Rural Communtiy Immigration Pilot (RCIP) സ്ഥിരം കുടിയേറ്റ പദ്ധതിയാക്കി മാറ്റിയതായി കനേഡിയൻ സർക്കാർ പ്രഖ്യാപിച്ചു.

2026 നവംബർ 9ന് നോവ സ്‌കോഷ്യയിലെ പിക്ടൂ കൗണ്ടിയിൽ നടന്ന ചടങ്ങിൽ കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്‌ലെജ് ഡിയാബാണ് പ്രഖ്യാപനം നടത്തിയത്. 2027-2029 കാലയളവിലേക്കുള്ള കുടിയേറ്റ പദ്ധതിയുടെ ഭാഗമായി 2027ൽ പുതിയ Rural Communtiy Immigration Program വഴി 5,500 പേർക്ക് സ്ഥിരതാമസ പ്രവേശനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ എന്നിവിടങ്ങളിലേക്ക് മാത്രം കുടിയേറ്റക്കാർ കേന്ദ്രീകരിക്കുന്ന സാഹചര്യം മാറ്റി, തൊഴിലാളിക്ഷാമം നേരിടുന്ന ചെറുപട്ടണങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

vachakam
vachakam
vachakam

കാനഡയിൽ ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ഗ്രാമീണ മേഖലകളിലെ തൊഴിൽരംഗത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വ്യാപാരം, സേവനമേഖലകൾ എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് വിദേശ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

2025 ജനുവരിയിൽ ആരംഭിച്ച RCIP പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയായിരുന്നു. എന്നാൽ പദ്ധതിയുടെ വിജയവും ഗ്രാമീണ മേഖലകളിലെ തൊഴിലാളികളുടെ ആവശ്യകതയും പരിഗണിച്ചാണ് ഇപ്പോൾ സ്ഥിരം പദ്ധതിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കാനഡയിലെ ആറ് പ്രവിശ്യകളിലായി 14 കമ്മ്യൂണിറ്റികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. നോവ സ്‌കോഷ്യയിലെ പിക്ടൂ കൗണ്ടി, ഒന്റാറിയോയിലെ നോർത്ത് ബേ, സഡ്ബറി, ടിമ്മിൻസ്, സോൾട്ട് സെന്റ് മേരി, തണ്ടർ ബേ, മാനിറ്റോബയിലെ െ്രസ്രയിൻബാക്ക്, ആൾട്ടോണ/റൈൻലാൻഡ്, ബ്രാൻഡൻ, സസ്‌കാച്ചെവാനിലെ മൂസ് ജാ, ആൽബർട്ടയിലെ ക്ലാരെഷോം, ബ്രിട്ടീഷ് കൊളംബിയയിലെ വെസ്റ്റ് കൂറ്റ്‌നേ, നോർത്ത് ഒകനാഗൻ ഷുസ്വാപ്പ്, പീസ് ലിയാർഡ് എന്നിവയാണ് ഈ പ്രദേശങ്ങൾ.

vachakam
vachakam
vachakam

ഭാവിയിൽ കൂടുതൽ കമ്മ്യൂണിറ്റികളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അവയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്ക് അംഗീകൃത തൊഴിലുടമയിൽനിന്നുള്ള യോഗ്യമായ ജോലി വാഗ്ദാനം ആവശ്യമാണ്. ബന്ധപ്പെട്ട കമ്മ്യൂണിറ്റിയുടെ ശുപാർശയും കുടിയേറ്റ വകുപ്പിന്റെ മറ്റ് യോഗ്യതാ നിബന്ധനകളും പാലിക്കണം. വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഭാഷാപ്രാവീണ്യം തുടങ്ങിയവയും അപേക്ഷകരുടെ യോഗ്യത നിർണയിക്കുന്നതിൽ പ്രധാനമാണ്.

ഇന്ത്യയിൽനിന്നുള്ള നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, മറ്റ് വിദഗ്ധ തൊഴിലാളികൾ, കാനഡയിൽ പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവർക്ക് ഈ പദ്ധതി പ്രയോജനകരമാകാൻ സാധ്യതയുണ്ട്. എന്നാൽ ഓരോ കമ്മ്യൂണിറ്റിയും നിശ്ചയിക്കുന്ന മുൻഗണനാ തൊഴിലുകളിലും അംഗീകൃത തൊഴിലുടമകളിലും അവസരങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും അപേക്ഷകരുടെ സാധ്യത.

കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് 2019 മുതൽ 2024 വരെ പ്രവർത്തിച്ച Rural and Northern Immigration Pilot പദ്ധതിയിൽ 2,800ലധികം തൊഴിലുടമകൾ പങ്കെടുത്തു. ഈ പദ്ധതിയിലൂടെ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 12,500ലധികം പേർക്ക് കാനഡയിലെ ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥിരതാമസം ലഭിച്ചു. പുതിയ RCIP പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെ 1,950ലധികം തൊഴിലുടമകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇവർ മുഖേന 4,700ലധികം ജോലി വാഗ്ദാനങ്ങളും കമ്മ്യൂണിറ്റി ശുപാർശകളും നൽകിയതായി സർക്കാർ അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, 5,500 എന്നത് 2027ലെ ലക്ഷ്യമിട്ട പ്രവേശനങ്ങളുടെ എണ്ണമാണെന്നും എല്ലാ അപേക്ഷകർക്കും സ്വമേധയാ സ്ഥിരതാമസം ലഭിക്കുമെന്നർത്ഥമില്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപേക്ഷകളുടെ അംഗീകാരം യോഗ്യതാ മാനദണ്ഡങ്ങളും സർക്കാർ പരിശോധനകളും അടിസ്ഥാനമാക്കിയായിരിക്കും. കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ നിലനിർത്തുകയെന്ന പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

കാനഡയിലെ വലിയ നഗരങ്ങൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനും തയ്യാറുള്ള വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിലേക്കുള്ള ദീർഘകാല അവസരമായി പുതിയ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ സമ്മാനിച്ച എയർഫോഴ്‌സ് വൺ റെക്കോർഡിട്ടു;

അനിൽ മറ്റത്തിക്കുന്നേൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam